കതിർമണ്ഡപത്തിൽ കാത്തിരുന്ന് വരൻ; തിരുവനന്തപുരത്ത് വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധു ഒളിച്ചോടി
തിരുവനന്തപുരം: മുഹൂർത്തതിന് താെട്ടുമുമ്പ് വധു ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടേയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹനിശ്ചയം ആറ് മാസം മുമ്പാണ് നടന്നത്.
വിവാഹത്തിന് പങ്കെടുക്കാനായി ഓഡിറ്റോറിയത്തിൽ ബന്ധക്കളും അതിഥികളും എത്തിയിട്ടും മുഹൂർത്ത സമയം ആയിട്ടും വധു എത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും വധു എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടിപാർലറിലേക്ക് പോയ യുവതി സുഹൃത്തിനൊപ്പം പോയ വിവരം അറിയുന്നത്. ഈ വിവരം അറിഞ്ഞയുടൻ വധുവിന്റെ മാതാപിതാക്കൾ കുഴഞ്ഞുവീണു.

എന്നാൽ വരന്റെ ബന്ധുക്കൾ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ സൗമ്യമായി ഇടപെട്ടതുകൊണ്ട് രംഗം കൂടുൽ വഷളാവാതെ സമാധാനപരമായി കാര്യങ്ങൾ അവസാനിച്ചു. അതേസമയം സാമ്പത്തികമായി വലിയ നഷ്ടം ആണ് ഉണ്ടായത്. വിവാഹത്തിന് പങ്കെടുക്കാനെത്തിയ അതിഥികൾക്കായി ഒരുക്കിയ ഭക്ഷണവും വിവാഹത്തിനായി ഇരുകൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.












Click it and Unblock the Notifications