തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം; പത്ത് ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമത്തിൽ
തിരുവനന്തപുരം: വെമ്പായത്ത് വൻ തീപിടുത്തം. വെമ്പായത്തെ ഹാർഡ് വെയർ കടയിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ തീപിടിത്തം. വെമ്പായം - കന്യാകുളങ്ങര റോഡിൽ എ.എൻ ഹാർഡ്‌വെയർ എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്.
വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട് നിന്നുമുള്ള ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാലു നിലകെട്ടിടത്തിലേക്ക് വേഗത്തിൽ തീപടരുകയായിരുന്നു. ആളപായമുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല എന്നാണ് വിവരം. മറ്റ് കടകളിലേക്ക് പടർന്നിരുന്ന തീ ഫർഫോഴ്സ് അണച്ചു.

അതേസമയം, തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നുണ്ട്. പത്ത് ഫയർഫോഴ്സ് യൂണിറ്റ് തീയണയക്കാൻ ശ്രമം നടത്തുകയാണ്. കടയിലെ തീ അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി ടിന്നറിൽ വീണാണ് തീപിടിച്ചത്. നാല് കോടിയിലധികം നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. അതേസമയം, ജീവനക്കാർ കടയ്ക്കുള്ളിൽ പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്.












Click it and Unblock the Notifications