കുടുംബത്തില്‍ ദുര്‍മരണം, ഒഴിവാക്കാന്‍; എത്തിയ 'മന്ത്രവാദിനി' 55 പവനും ലക്ഷങ്ങളും കവര്‍ന്നെന്ന് പരാതി
അന്ധവിശ്വാസത്തിന്റെ പേരിൽ സംസ്ഥാനത്ത് തട്ടിപ്പ് തുടരുന്നു. നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വീണ്ടും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യുപ്പെട്ടുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് ഇന്ന് അന്ധവിശ്വാസത്തിന്റെ പേരിൽ വലിയ തട്ടിപ്പ് നടന്നിരിക്കുകയാണ്. വലിയ ഒരു കവർച്ചയാണ് തലസ്ഥാനത്ത് നടന്നത്. അച്ഛനും മക്കളുമാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം.

തിരുവനന്തപുരം വെള്ളായണിയിലാണ് ദുർമന്ത്രവാദം നടത്തി സ്വർണവും പണവും കവർന്നത്. വെള്ളായണി സ്വദേശി വിശ്വംഭരനും മക്കൾക്കുമാണ് 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും നഷ്ടമായത്. കളിയിക്കാവിള സ്വദേശിയായ വിദ്യയാണ് ദുർമന്ത്രവാദം നടത്തിയത് എന്നാണ് പരാതിക്കാർ പറയുന്നത്. സ്വർണവും പണവും തിരികെ ചോദിച്ചതോടെ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.

വീട്ടിലുണ്ടായ ദുർമരണങ്ങളെ തുടർന്നാണ് വിശ്വംഭരനെയും മക്കളും ദുർമന്ത്രവാദിയുടെ അടുത്തേക്ക് എത്തുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ അഞ്ചു മരണങ്ങൾ ഉണ്ടായപ്പോഴാണ് വിശ്വംഭരനും മക്കളും 'തെറ്റിയോട് ദേവി'യെന്ന് വിളിപ്പേരുള്ള കളിയിക്കാവിളയിലെ ആൾദൈവത്തെ സമീപിച്ചത്. ആൾദൈവമായ വിദ്യയും നാലംഗസംഘവും കഴിഞ്ഞ വർഷം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി.

പകലും രാത്രിയിലും പൂജകൾ നടത്തി. സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ വെച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും മുറിയും അലമാരിയും തുറക്കരുതെന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. എന്നാൽ ഇവരുടെ പ്രവൃത്തിയിൽ ആ സമയത്തൊന്ന് ഇവർക്ക് സംശയം തോന്നിയിരുന്നില്ല. മുറിക്കുള്ളിൽ അദൃശ്യയായി ദേവിയും കരിനാഗവുമുണ്ടെന്നും തുറന്നാൽ കരിനാഗം കടിക്കുമെന്നും വീട്ടുകാരെ ഇവർ പറഞ്ഞ് ഭയപ്പാടിൽ ആക്കിയിരുന്നു. ഇടയ്ക്കിടെ വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തും മടങ്ങും. ബന്ധുവിന്റെ കല്ല്യാണ ആവശ്യത്തിന് സ്വർണം ആവശ്യമായി വന്നപ്പോഴാണ് വലിയ തട്ടിപ്പ് നടന്ന കാര്യം പുറത്തായത്.

അലമാര തുറന്ന് സ്വർണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്ന് വിദ്യ പറഞ്ഞു. ശാപം തീരുമെന്ന് പറഞ്ഞ തീയതികൾ നീട്ടിക്കൊണ്ടുപോയതോടെ ഒടുവിൽ വീട്ടുകാർ തന്നെ രണ്ടുംകൽപിച്ച് അലമാര തുറന്നു. അലമാരിയിൽ സ്വർണവും പണവും ഇല്ലെന്ന് കണ്ടതോടെയാണ് തങ്ങൾ ചതിക്കപ്പെട്ടതാണെന്ന് വീട്ടുകാർക്ക് മനസിലായത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications