ഭർത്താവിനൊപ്പം മറ്റാെരു സ്ത്രീ; ഹെൽമെറ്റില്ല; റോഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം കിട്ടിയത് ഭാര്യയ്ക്ക്
തിരുവനന്തപുരം: റോഡിലെ ക്യാമറയിൽപ്പെട്ട ഫോട്ടോ കാരണം ഭാര്യയും ഭർത്താവും പൊരിഞ്ഞ വഴക്ക്. ഭാര്യയുടെ സ്കൂട്ടിറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നത് റോഡ് ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെയാണ് വഴക്ക്, ക്യാമറയിലെ ചിത്രം മോട്ടോർ വാഹന വകുപ്പിൽ നിന്ന് ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്ക് വന്നതിന് പിന്നാലെയാണ് വഴക്കും മർദ്ദനവും ഉണ്ടായത്. മനോരമ ഓൺലൈൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചു എന്ന് പറഞ്ഞാണ് ഭാര്യ പരാതി നൽകിയത്. പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. യുവാവും സ്ത്രീയും സ്കൂട്ടറിൽ ഹെൽമെറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ പതിയുകയായിരുന്നു. ഇതിന്റെ പിഴ അടക്കാൻ ചിത്രം ആർസി ഓണറുടെ ഫോണിലേക്ക് സന്ദേശമായി എത്തി.

എന്നാൽ യുവാവിന്റെ സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരാണെന്ന് ചോദിച്ച് ഭാര്യ വഴക്ക് ഉണ്ടാക്കി. വഴി യാത്രക്കാരിയാണെന്നും ലിഫ്റ്റ് നൽകിയതെന്നുമായിരുന്നു യുവാവ് പറഞ്ഞത്. എന്നാൽ പ്രശ്നം തീർന്നല്ല. തർക്കത്തിനൊടുവിൽ തന്നേയും 3 വയസ്സുള്ള കുഞ്ഞിനേയും മർദ്ദിച്ചെന്ന് ഭാര്യ പരാതി നൽകുകയും ഭാർത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി, സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത് ഇങ്ങനാണ്.












Click it and Unblock the Notifications