വീടിന് മുന്നിലൂടെ പോവുകയായിരുന്ന ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഈരുരിക്കൽ വീട്ടിൽ രാജി ( 39 ) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ ( 50 ) അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നം ആണ് രാജിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുറച്ച് നാളുകളായി അടുത്തടുത്ത വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ, തേടിയതിന് ശേഷം മനോജിന്റെ വീടിന് മുന്നിലൂടെ പോവുകയായിരുന്ന രാജിയെ വഴിയിൽ തടഞ്ഞുനിർത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. വാക്ക് തർക്കം രൂക്ഷമാവുകയും പിന്നാലെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും മനോജ് കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കറ്റ രാജിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. രാജിയും മനോജും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications