‘ഞങ്ങൾ പോകുന്നു’: ബന്ധുക്കളെ ഫോണിൽ വിളിച്ചശേഷം നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം ജീവനൊടുക്കി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും അച്ഛനും മകനും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ. നെയ്യാറ്റിൻകര താെഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിന് സമീപം മണിലാൽ ( 52 ) ഭാര്യ സ്മിത ( 45 ) മകൻ അഭിലാൽ ( 22) എന്നിവരാണ് മരിച്ചത്. കടബധ്യതയാണ് മരണത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി പത്തരയോടെ ആണ് സംഭവം. കുടുംബ സമേതം ജീവനാെടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.
ബന്ധുക്കൾ അറിയിച്ചതിനെ തുടർന്നാണ് നഗരസഭ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തിയത്. എന്തോ ദ്രാവകം കുപ്പിയിൽ നിന്ന് കുടിച്ച് കസേരയിൽ ഇരിക്കുന്ന മാണിലാലിനെയാണ് കണ്ടത്. വീടിനകത്ത് കയറി നോക്കിയപ്പോൾ സ്മിതയെയും അഭിലാലിനെയും അവശനിലയിൽ കണ്ടെത്തി. ഉടൻ തന്നെ ഇവരെയും മണിലാലിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരും മരച്ചു.

സ്മിത എഴുതിയത് എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണം എന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമർശം. തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പ എടുത്തു. അതും തിരച്ചടയ്ക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.












Click it and Unblock the Notifications