പിഎസ്‍സി പരീക്ഷക്കിടെ ആൾമാറാട്ടം, ബയോമെട്രിക്ക് പരിശോധനക്കിടെ ഹാളിൽ നിന്ന് ഇറങ്ങിയോടി
തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമം. പി എസ് സി അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആൾമാറാട്ടം നടത്താനെത്തിയ ആൾ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പോലീസ് അന്വേഷണം തുടങ്ങി.
യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് ( മെയിൻ) പരീക്ഷയിലാണ് തട്ടിപ്പിന് ശ്രമം നടന്നത് തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയിൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്ക് ഇടയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

സംസ്ഥാനത്ത് ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാത്തിയ പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം പിടികൂടിയത്. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ. 52879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്.
ഹാൾ ടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ബയോ മെട്രിക് പരിശോധനയും നടത്തും. ആധാർ ലിങ്ക് ചെയ്തവരുടെ ഡാറ്റയാണ് ബയോ മെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്.
പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി എസ് സി വിജിലൻസ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പരിശോധിക്കാൻ ആരംഭിച്ചു. പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങിയോടുകയായിരുന്നു, പി എസ് സി ജീവനക്കാർ പുറകെ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് വെച്ച ബൈക്കിൽ കയറി ഇയാൾ രക്ഷപ്പെട്ടു.












Click it and Unblock the Notifications