Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം ഉപേക്ഷിച്ച് പട്ടിണികിടന്നില്ല; 14 ദിവസം കൊണ്ട് ജാഫര്‍ മാലിക് ഐഎഎസ് കുറച്ചത് 9 കിലോ

അദ്ദേഹം ഈ മാസം 10നു 34-ാം പിറന്നാൾ ദിനത്തിൽ ശരീരഭാരം നോക്കിയപ്പോൾ ആകെ ഞെട്ടിപ്പോയി.

IAS

pc: Jafar Malik Facebook

തിരുവനന്തപുരം: പലരും തടി കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്നവർ ഉണ്ടാവും. ഭൂരിഭാ​ഗവും പരീക്ഷിച്ച് പരാജപ്പെട്ടവരായിരിക്കും. ഒട്ടുംമിക്ക ആളുകളും ഭക്ഷണം നിയന്ത്രിച്ചായിരിക്കും ഭാരം കുറയ്ക്കാൻ നോക്കുക.

ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ എല്ലാം ഒഴിവാക്കി പട്ടിണികിടന്നൊക്കെയാണ് ഭാരം കുറയ്ക്കാൻ നോക്കാറുള്ളത്. എന്നാൽ ഇത് ​ഗുണത്തെക്കാൾ ദോഷം ആയിരിക്കും കൊണ്ടുവരിക. എന്നാൽ ഇപ്പോൾ പട്ടിണികിടക്കാതെ തന്നെ ശരീരഭാരം കുറച്ചിരിക്കുകയാണ് ജാഫർ മാലിക്.

കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആ ജാഫർ മാലിക് ആണ് ഭാരത്തെ ഓടിച്ചുവിട്ടിരിക്കുന്നത്. അദ്ദേഹം ഈ മാസം 10നു 34-ാം പിറന്നാൾ ദിനത്തിൽ ശരീരഭാരം നോക്കിയപ്പോൾ ആകെ ഞെട്ടിപ്പോയി. 106.1 കിലോഗ്രാം ആയിരുന്നു ഭാരം. ഇതോടെ മാസങ്ങളായി തുടരുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും കാരണം ഇതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

എന്നാൽ അന്ന് അദ്ദേഹം ഒരു തീരുമാനമെടുത്തു. ഭാരത്തിനെ ഭരാത്തിന്റെ വഴിക്ക് വിട്ടാൽ ശരിയാവില്ലല്ലോ., പിടിച്ചുനിർത്തണമല്ലോ.
ഇതോടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ഒരു തീരുമാനമെടുത്തു. ആരോഗ്യകരമായ ശരീരഭാരത്തിൽ എത്തുക. അത് നടപ്പാക്കാൻഅന്നു തുടങ്ങിയ ശ്രം 14 ദിവസം ആവുമ്പോഴേക്കും ഫലം കണാൻതുടങ്ങി. 14 ദിവസം കൊണ്ട് കുറച്ചത് 9 കിലോഗ്രാം.

അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലം തന്നെയായിരുന്നു അത്. രണ്ടാഴ്ച ഇതിനായി അവധിയെടുത്തു. എന്നാൽ ഭക്ഷണം കഴിക്കാതെ തടികൂട്ടാനൊന്നും അദ്ദേഹം നിന്നില്ല. പട്ടിണി കിടന്നു ഭാരം കുറച്ചാൽ കൂടുതൽ അപകടമാകും എന്നതുകൊണ്ട് തന്നെ
അതിന് നിന്നില്ല. പകരം ഭാരം കൂട്ടുന്ന ചില ആഹരാവസ്തുക്കൾ ഉപേക്ഷിച്ചു. പഞ്ചസാരയും അരിയും ജങ്ക് ഫുഡും ഒഴിവാക്കി. പച്ചക്കറിയാണ് കൂടുgതൽ കഴിച്ചത്. ദിവസം 15 കി.മീ നടത്തം. രാത്രിയിൽ നേരത്തേ അത്താഴം കഴിച്ചു. 8 മണിക്കൂർ ഉറക്കം. ഏപ്രിലോടെ 85 കിലോഗ്രാമിൽ എത്തുകയാണു ‍ ഇദ്ദേഹം ലക്ഷ്യം വെയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+