10 ഓളം ഗുഡ് സർവീസ് എൻട്രി, വിഐപികളുടെ സുരക്ഷയ്ക്ക് മുന്നിൽ; ഒടുവിൽ 'കല്യാണി' വിടപറഞ്ഞു
തിരുവനന്തപുരം: പോലീസ് സേനയിലെ കല്യാണി എന്ന നായ വിട പറഞ്ഞു. കെ 9 സ്‌ക്വാഡിലെ അറിയപ്പെടുന്ന നായയാണ് കല്യാണി എന്ന വിളിപ്പേരുള്ള നിഷ എന്ന 9 വയസ്സുകാരി. ലാബ്രഡോർ ഇനത്തിൽപ്പെട്ട കല്യാണിയായിരുന്നു തലസ്ഥാനത്ത് എത്തുന്ന ഇസെഡ് പ്ലസ് സുരക്ഷ കാറ്റഗറിയിൽ ഉണ്ടായിരുന്നവർക്ക് സുരക്ഷ ഒരുക്കാൻ മുന്നിലുണ്ടായിരുന്നത്.
10 ഓളം ഗുഡ് സർവ്വീസ് എൻട്രി എന്ന അപൂർവ്വ നേട്ടവും കല്യാണി സ്വന്തമാക്കിയിരുന്നു. ഡി ജി പിയുടെ കയ്യിൽ നിന്ന് എക്‌സലൻസ് അവാർഡും നേടി. കേരള പോലീസിന്റെ ഏറ്റവും മികച്ച സ്‌നിഫർ നായയായിരുന്നു കല്യാണി. വയറിലുണ്ടായിരുന്ന ട്യൂമറിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലിരിക്കേയാണ് കല്യാണി വിട പറഞ്ഞത്.

സേനയിൽ എത്തിയ ആദ്യ വർഷമായ 2015 ൽ തന്നെ ബെസ്റ്റ് പെർഫാമർ അവാർഡ് നേടാൻ കല്യാണിക്ക് സാധിച്ചു. പ്രവർത്തന മികവിന്റെ ഭാഗമായി നാല് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തു.
എക്സ്പ്ലോസീവ് വിഭാഗത്തിൽ പെട്ട കല്യാണി. 2015 ൽ പരിശീലനം ആ വർഷം പരിശീലനം പൂർത്തിയാക്കിയ 19 നായകളിൽ ഒന്നാമതായിരുന്നു, ഐ എസ് ആർ ഒ, വി എസ് എസ് സി തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിൽ പങ്കെടുത്ത് ബഹുമതികൾ നേടി.
സർവീസിൽ നിന്ന് വിരമിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് കല്യാണി വിടപറഞ്ഞത്. തിരുവനന്തപുരം പൂന്തുറയിലെ ഡോഗ്‌സ്വാഡ് ആസ്ഥാത്ത് സഹപ്രവർത്തകരുടെ അവസാന സല്യൂട്ട് വാങ്ങി കല്യാണി വിടപറഞ്ഞു. എട്ടര വർഷത്തെ കല്യാണിയുടെ സേവനം എന്നും ഓർമിക്കപ്പെടും.












Click it and Unblock the Notifications