മുംബൈ പോലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ വട്ടം കറക്കി അശ്വഘോഷ് ; സംഭവം ഇതാ ഇങ്ങനെ
തിരുവനന്തപുരം: ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരിൽ വന്ന സൈബർ തട്ടിപ്പ് കോൾ പൊളിച്ചടുക്കി തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ്. കേരള പോലീസ് ഫേസ്ബുക്ക് പേജിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മുംബൈ പോലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ അദ്ദേഹം കുരങ്ങുകളിപ്പിച്ചത് ഒന്നര മണിക്കൂറിലേറെയാണ്.
വളരെ ആസൂത്രിതമായി തട്ടിപ്പുകാർ നടത്തിയ ഓൺലൈൻ കോളും വീഡിയോ കോളുമൊക്കെ പരിഹാസരൂപേണയാണ് അശ്വഘോഷ് നേരിട്ടത്. അമളി മനസ്സിലാക്കിയ തട്ടിപ്പുകാർ ഒടുവിൽ എങ്ങനെയും കോൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസി എന്ന വ്യാജേന ഇത്തരമൊരു കോൾ നിങ്ങൾക്കും വരാം, എന്നും പോലീസ് പറയുന്നു.

പോലീസ് പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്:
ഇപ്പോഴത്തെ പിള്ളേര് കൊള്ളാം. ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)യുടെ പേരിൽ വന്ന ഒരു സൈബർ തട്ടിപ്പ് കോൾ തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ് എന്ന വിദ്യാർഥി പൊളിച്ചടുക്കിയതാണ് ഇന്ന് സൈബർ ലോകത്തുനിന്നുള്ള വാർത്ത. മുംബൈ പോലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ അദ്ദേഹം കുരങ്ങുകളിപ്പിച്ചത് ഒന്നര മണിക്കൂറിലേറെയാണ്.
വളരെ ആസൂത്രിതമായി തട്ടിപ്പുകാർ നടത്തിയ ഓൺലൈൻ കോളും വീഡിയോ കോളുമൊക്കെ പരിഹാസരൂപേണയാണ് അശ്വഘോഷ് നേരിട്ടത്. അമളി മനസ്സിലാക്കിയ തട്ടിപ്പുകാർ ഒടുവിൽ എങ്ങനെയും കോൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസി എന്ന വ്യാജേന ഇത്തരമൊരു കോൾ നിങ്ങൾക്കും വരാം.
നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്തു എന്നുമിരിക്കും. ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംഭവമേ ഇന്ത്യയിൽ ഇല്ല എന്ന് നിങ്ങൾക്കറിയാമല്ലോ. ഇത്തരം കോളുകൾ വന്നാൽ അശ്വഘോഷ് നേരിട്ടതുപോലെ ആർജ്ജവത്തോടെതന്നെ അവരെ നേരിടാനാണ് നിങ്ങളും ശ്രമിക്കേണ്ടത്.
നിങ്ങൾക്ക് ഇത്തരം ഫോൺകോളുകൾ വന്നാൽ തട്ടിപ്പുകാരോട് നിങ്ങൾ പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നറിയാൻ ഞങ്ങൾക്ക് കൗതുകമുണ്ട്.
ഓൺലൈൻ തട്ടിപ്പുകാർ നിങ്ങളെ വിളിച്ചാൽ നിങ്ങൾ എങ്ങനെയാണ് അവരോട് പ്രതികരിക്കുന്നതെന്ന് അശ്വഘോഷിനെപ്പോലെ നിങ്ങളും വീഡിയോയിൽ പകർത്തൂ. എന്നിട്ട് കേരള പോലീസിൻ്റെ ഇൻബോക്സിൽ അയച്ചുതരൂ. ഏറ്റവും മികച്ച രീതിയിൽ തട്ടിപ്പുകാരെ നേരിടുന്ന സുഹൃത്തുക്കളുടെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ്.
വരൂ, നമുക്ക് തട്ടിപ്പുകാരെ ഒരുമിച്ച് നേരിടാം.












Click it and Unblock the Notifications