തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തെ കാത്ത് പൂത്തുലഞ്ഞ് തോവാള... മലയാളിയുടെ ഓണത്തിന് പൂട്ട് വീണത് ഇവര്‍ അറിഞ്ഞിട്ടില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: ഓണമെന്നാല്‍ മലയാളിക്ക് ആഘോഷമാണ്. എന്നാല്‍ അതിലേറെ ആഘോഷമാണ് തോവാളയ്ക്ക്. ഇവിടെ നിന്നാണ് കേരളത്തില്‍ അത്തപൂക്കളമൊരുക്കാന്‍ പൂക്കളെത്തുന്നത്. മലയാളി ഹാപ്പിയായാല്‍ തോവാളയും ഹാപ്പിയാകുമെന്നാണ്. എന്നാല്‍ ഇത്തവണ മലയാളിയും ഹാപ്പിയല്ല. അതുകൊണ്ട് തോവാളയും സങ്കടക്കടലിലാവും. കോവിഡ് കാലത്ത് മുന്‍കരുതലെന്ന നിലയില്‍ വീട്ടിലെ പൂക്കള്‍ കൊണ്ട് മാത്രം പൂക്കളം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് തോവാള അറിഞ്ഞിട്ടില്ല.

1

പിണറായിയുടെ നിര്‍ദേശം അറിയാതെ മലയാളികള്‍ക്കായി തോവാള ഒരുങ്ങിയിരിക്കുകയാണ്. ഇത്തവണ ആരെങ്കിലും പൂക്കള്‍ ആവശ്യപ്പെട്ട് തോവാളയിലേക്ക് പോകുമോ എന്ന ആശങ്ക ബാക്കിയാണ്. വ്യാപാരികളും അത്ര ആവേശത്തോടെ പൂക്കള്‍ കേരളത്തില്‍ എത്തിക്കാന്‍ ധൃതി കാണിക്കുന്നില്ല. ഇതൊന്നും അറിയാതെയാണ് തോവാള പൂക്കളുമായി ഒരുങ്ങിയത്. പതിവ് ആഘോഷങ്ങള്‍ ഇവിടെയുമില്ല. പക്ഷേ ഇനി പത്ത് ദിനങ്ങളില്‍ വ്യാപാരം എങ്ങനെയാവുമെന്ന ആശങ്ക ഇവിടെയുണ്ട്.

ബെംഗളൂരു, ഹൊസൂര്‍, മൈസൂരു, എന്നിവിടങ്ങളില്‍ നിന്നും തോവാളയുടെ സമീപ പ്രദേശങ്ങളായ കുമാരപുരം, ചെമ്പകരാമന്‍ പുതൂര്‍, പഴവൂര്‍, മാധവലായം, കാവല്‍ക്കിണര്‍ എന്നിവിടങ്ങളിലെ ചെറിയ തോട്ടങ്ങളില്‍ നിന്നുമാണ് മാര്‍ക്കറ്റില്‍ പൂക്കള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. വിവാഹ സീസണ്‍ വരുന്നതോടെ പൂക്കള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മലയാളികള്‍ അടക്കമുള്ളവരെ പ്രതീക്ഷിച്ച് പൂക്കളെത്തിയിരുന്നു. ഇത് വിറ്റ് പോകുമെന്നാണ് ഓരോ വ്യാപാരിയും പ്രതീക്ഷിക്കുന്നത്.

തമിഴ്‌നാട് സര്‍ക്കാര്‍ മൂന്നരക്കോടി മുടക്കി പണിത പുഷ്പ വാണിജ്യ സമുച്ചയത്തില്‍ 75 കടകളാണ് ഉള്ളത്. 30 പേര്‍ക്ക് കോവിഡ് മാനദണ്ഡലങ്ങള്‍ പാലിച്ച് വ്യാപാരം നടത്താന്‍ അനുമതിയുണ്ട്. രാവിലെ പുലര്‍ച്ചെ നാലിന് ചന്ത ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിവരെയാണ് കച്ചവടം. അത്ത തലേനന്ന് തോവാള ചന്തയില്‍ മുല്ലയ്ക്ക് കിലോ 500 രൂപയായിരുന്നു. പിച്ചകം, ട്യൂബ് റോസ്, വാടാമല്ലി, റോസ്, സേലം അരളി, ജമന്തി, കൊഴുന്ന്, തുളസി, താമരപൂവ് എന്നിവയാണ് പ്രധാനമായും ഇവിടെ വില്‍പ്പന നടത്തുന്നത്.

Thiruvananthapuram
English summary
thiruvananthapuram: kerala's covid restrictions will effect thovala flower sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X