തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കൊച്ചണ്ണന്‍ സാഹിബി'ന് വേണ്ടി പൊരിഞ്ഞ തര്‍ക്കം; കോടതിയിലും എത്തി; ഒടുവില്‍ വിധിയും

Google Oneindia Malayalam News

തിരുവനന്തപുരത്തെ കൊച്ചണ്ണൻ സാഹിബിനെ ഭക്ഷണ പ്രേമികൾക്കൊക്കെ അറിയുന്നതായിരിക്കും. തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഹോട്ടലാലാണ് 'കൊച്ചണ്ണൻ സാഹിബ്'യ. ഹോട്ടലിന്റെ പേരിൽ തന്നെ വ്യത്യസ്തതയില്ലേ.

കരമനയിലാണ് കൊച്ചണ്ണൻ സാഹിബ് പ്രവർത്തിക്കുന്നത്. ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് കൊച്ചണ്ണൻ സാഹിബ്. എന്താണ് കാരണം എന്നല്ലേ പേര് തന്നെയാണ് കാരണം. സംഭവം ഇങ്ങനെയാണ്.

1

കരമനയിൽ ഏറെക്കാലമായി പ്രവർത്തിച്ചുവരുന്ന കൊച്ചണ്ണൻ സാഹിബ് ഹോട്ടലിൻ്റെ പേരുമായി ബന്ധപ്പെട്ട് വൻ തർക്കം നടക്കുകയായിരുന്നു. തർക്കം എന്നുവെച്ചാൽ വലിയ തർക്കം തന്നെ. ഒടുവിൽ ഹോട്ടലിന്റെ പേരുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിൽ സഹോദരന്മാരിൽ അനുജൻ ജയിച്ചു. അനിയൻ സഫീർ ഖാനും ജ്യേഷ്ഠൻ ഫിറോസ് ഖാനും തമ്മിൽ ആയിരുന്നു നിയമപോരാട്ടം നടന്നത്. ആ നിയമപോരാട്ടത്തിൽ ആണ് അനുജൻ ജയിച്ചത്.

രാഹുൽ ഒന്നുവന്നു സംസാരിച്ചപ്പോൾ അവസാനിച്ചത് 29 വർഷത്തെ പിണക്കം; സംഭവമിങ്ങനെരാഹുൽ ഒന്നുവന്നു സംസാരിച്ചപ്പോൾ അവസാനിച്ചത് 29 വർഷത്തെ പിണക്കം; സംഭവമിങ്ങനെ

2

ഈ ഹോട്ടലിലെ മട്ടൻ വിഭവങ്ങൾക്ക് പ്രസിദ്ധമാണ്. മട്ടൻ വിഭവം കഴിക്കാനായി ദൂരെ സ്ഥലത്ത് നിന്നുപോലും ആളുകൾ എത്താറുണ്ട്. സഫീറിന്റെയും ഫിറോസിന്റെയും പിതാവ് കൊച്ചണ്ണൻ എന്ന് അറിയപ്പെട്ടിരുന്ന പീരു മുഹമ്മദ് 1946ൽ ആരംഭിച്ച ഹോട്ടൽ ആണ് കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ എന്ന ഈ ഹോട്ടൽ . പിതാവിൻ്റെ മരണശേഷം ഹോട്ടൽ മക്കളുടെ പേരിലായി. ഹോട്ടൽ നടത്തിയിരുന്നത് അനിയൻ സഫീർ ആയിരുന്നു. 2019ൽ ഫിറോസ് ഖാൻ സ്ഥാപനത്തിലുള്ള എല്ലാ അവകാശങ്ങളും ഒഴിഞ്ഞ് ലൈസൻസ് ഉൾപ്പെടെ എല്ലാം സഫീറിനു നൽകി. 'കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്' എന്ന ട്രേഡ്‌മാർക്കും സഫീർ നേടി. എന്നാൽ പെട്ടെന്നായിരുന്നു ഒരു വലിയ ട്വിസ്റ്റ് നടക്കുന്നത്.

ഭാരം 150 കിലോ, വയസ്സ് 23..ജോലി 'പോലീസ്'; ഒടുവില്‍ കയ്യോടെ പൊക്കി ഒറിജിനല്‍ പോലീസ്‌ഭാരം 150 കിലോ, വയസ്സ് 23..ജോലി 'പോലീസ്'; ഒടുവില്‍ കയ്യോടെ പൊക്കി ഒറിജിനല്‍ പോലീസ്‌

3

കഴിഞ്ഞ ഓഗസ്റ്റിൽ ഫിറോസ് ഖാൻ പൂജപ്പുരയിൽ കൊച്ചണ്ണൻ സാഹിബ് എന്ന പേരിൽ ഹോട്ടൽ തുറന്നു. കൊച്ചണ്ണൻ സാഹിബിൻ്റെ സഹോദര സ്ഥാപനം എന്ന പേരിലാണ് ഹോട്ടൽ. എന്നാൽ ഇതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ പേരിന്റെ പേരിലുള്ള തർക്കം കോടതിയിലെത്തി. സംഭവത്തിൽ വാദം കേട്ട മൂന്നാം അഡി. ജില്ലാ കോടതി, സഫീർ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയ പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സദരൻമാർ തമ്മിലുള്ള വസ്തു തർക്കം ആണ് എന്ന എതിർ ഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണഅ അഡി. ജില്ലാ ജഡ്ജി ആർ ജയകൃഷ്ണൻ കേസിൽ വിധി പറഞ്ഞത്.

4

എന്നാൽ വിധി വന്നിട്ടും ഇതുവരെ പൂജപ്പുരയിലെ കടയുടെ ബോർഡ് മാറ്റിയിട്ടില്ല എന്നാണ് സഫീർ പറഞ്ഞത്. 24 ന്യൂസിനോട് പ്രതികരണം പൂജപ്പുരയിൽ കട തുടങ്ങുമ്പോൾ തന്നെ ഈ പേര് താൻ ട്രേഡ്‌മാർക്ക് എടുത്തെന്ന് പറഞ്ഞിരുന്നെന്നും പക്ഷേ, കളിയാക്കും പോലെ ആയിരുന്നു പ്രതികരണമെന്നും സഫീർ പറഞ്ഞു. ട്രേഡ്‌മാർക്ക് ഒക്കെ വലിയ കമ്പനികൾക്കേ കിട്ടൂവെന്ന് പറഞ്ഞാണ് പരിഹാസം എന്നും സഫീർ 24 നോട് പറഞ്ഞിരുന്നു.

ഭാര്യമാരോട് ശമ്പളം ഒളിപ്പിച്ചുവെയ്ക്കുന്ന ഭര്‍ത്താക്കന്മാര്‍ സൂക്ഷിച്ചോ, എട്ടിന്റെ പണി വരുന്നുണ്ട്!ഭാര്യമാരോട് ശമ്പളം ഒളിപ്പിച്ചുവെയ്ക്കുന്ന ഭര്‍ത്താക്കന്മാര്‍ സൂക്ഷിച്ചോ, എട്ടിന്റെ പണി വരുന്നുണ്ട്!

Thiruvananthapuram
English summary
Thiruvananthapuram:Kochannan Sahib's hotel case: Safir wins the case against his brother Firoz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X