തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; ഉൾവശം പൂർണമായും കത്തിനശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്ത് വെച്ച് ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൽ ബസിന്റെ ഉൾഭാഗം മുഴുവൻ കത്തി നശിച്ചു.
കെ എസ് ആർ ടി സി ഓർഡിനറി ബസിനാണ് തീ പിടി
ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പുക ഉയരുന്നത് കണ്ടയുടൻ ബസ് നിർത്തി, യാത്രക്കാരെ ഇറക്കുകയായിരുന്നു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. ബസ്സിന് തീപിടിച്ചത് പിന്നാലെ ദേശീയ പാതയിൽ ഗാതാഗത തടസ്സം ഉണ്ടായി.













Click it and Unblock the Notifications