തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയുടെ മരണ വിവരം അറിയിച്ച വനിതാ ഡോക്ടർക്ക് ഭർത്താവിന്റെ മർദ്ദനം; ചവിട്ടിവീഴ്ത്തിയെന്ന് ആരോപണം

Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ വനിതാ ഡോക്ടർക്ക് മർദനം. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ന്യൂറോ ഐസിയുവിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാത്രിയാണ് രോഗി മരിച്ചത്.

ഐസിയുവിൽ നിന്നും പുറത്ത് വന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചതോടെ അദ്ദേഹം നിയന്ത്രണം വിട്ടു പെരുമാറുകയായിരുന്നു. സുരക്ഷാ ജീവനക്കാരരെത്തിയാണ് എത്തിയതാണ് ഡോക്ടർക്ക് സംരക്ഷണം ഒരുക്കിയത്. പരുക്കേറ്റ ഡോക്ടർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

medical college new

ആക്രമണത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ഡോക്ടർമാർ. മെഡിക്കൽ കോളെജ് സൂപ്രണ്ട് ഡോക്ടർമാരുടെ പ്രതിനിധിയോഗം വിളിച്ചു. ഡോക്ടർമാർക്ക് നേരെ തുടർച്ചയായുണ്ടാവുന്ന അക്രമസംഭവം ചർച്ച ചെയ്യണമെന്നും ശക്തമായ നടപടി വേണമെന്നും മെഡിക്കൽ കോളെജ് അധികൃതർ ആവശ്യപ്പെട്ടു.

അച്ഛന്‍ കൂലിപ്പണിക്കാരന്‍, രോഗിയായ അമ്മ; ഐഎഎസ് സ്വന്തമാക്കാന്‍ ചായക്കട നടത്തി ശുഭഅച്ഛന്‍ കൂലിപ്പണിക്കാരന്‍, രോഗിയായ അമ്മ; ഐഎഎസ് സ്വന്തമാക്കാന്‍ ചായക്കട നടത്തി ശുഭ

കഴിഞ്ഞ മാസം വനിതാ ഡോക്ടറെ രോഗി തല്ലി. ജനറൽ ആശുപത്രിയിലെ ഡോക്ടർ ശോഭയെയാണ് രോഗി തല്ലിയത്.സംഭവത്തിൽ വസീം എന്നയാളെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂത്രത്തിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗിയെ, അഡ്മിറ്റാവാൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് അക്രമാസക്തനായ ഇയാൾ ഡോക്ടറെ തല്ലുകയായിരുന്നു എന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ആക്രമണത്തിൽ ഡോക്ടറുടെ കൈ ഒടിഞ്ഞിരുന്നു.മണക്കാട് സ്വദേശിയായ വസീർ വൃക്കയിലെ കല്ലിന്റെ ചികിത്സയ്ക്കാണെത്തിയത്.

കട്ടത്താടിയുള്ള യുവതി, ഒരു ദിവസം രണ്ട് തവണ ഷേവ് ചെയ്യണം; ഒടുവില്‍ ഈ തീരുമാനംകട്ടത്താടിയുള്ള യുവതി, ഒരു ദിവസം രണ്ട് തവണ ഷേവ് ചെയ്യണം; ഒടുവില്‍ ഈ തീരുമാനം

ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും രോഗി തയ്യാറായില്ല. തുടർന്ന് മരുന്ന് എഴുതി നൽകുന്നതിനിടെ രോഗി കാരണമില്ലാതെ പ്രകോപിതനായി. ഒ.പി. ടിക്കറ്റും ചികിത്സാ രേഖകളും കീറിക്കളഞ്ഞ് രോഗി മർദിക്കുകയായിരുന്നെന്ന് ഡോക്ടർ പറയുന്നു. തലയ്ക്ക് നേരെ വന്ന അടി കൈകൊണ്ട് തടയുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. പരിക്കേറ്റ ഡോക്ടർ, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു.

'ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ'; പഠനം'ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ'; പഠനം

ആവർത്തിച്ചുള്ള ആശുപത്രി അതിക്രമങ്ങൾ തടയാൻ സർക്കാർതലത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം ഘടകം സംഭവത്തിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു. ആശുപത്രി ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും എല്ലാ തലങ്ങളിലും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
Thiruvananthapuram: lady doctor was attacked by patient husband, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X