തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു, നഷ്ടപ്പെടുത്തിയത് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ ബിജെപിക്ക് പക്ഷേ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു. വെങ്ങാനൂര്‍ ഡിവിഷനിലേക്കാണ് എസ് സുരേഷ് മത്സരിച്ചത്. ഇത് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഭഗത് റൂസഫ് ആണ് വെങ്ങാനൂരിലെ വിജയി. എല്‍ജെഡിയുടെ നേതാവാണ് ഭഗത് റൂസഫ്. രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് എസ് സുരേഷിന്റെ തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 18495 വോട്ടുകള്‍ ആണ് ലഭിച്ചത്. അതേസമയം എസ് സുരേഷിന് 16864 വോട്ടുകള്‍ മാത്രമേ ലഭിച്ചുളളൂ. വെങ്ങാനൂര്‍ സതീഷായിരുന്നു നേരത്തെ വെങ്ങാനൂര്‍ സീറ്റില്‍ നിന്നും വിജയിച്ചത്.

bjp

ഇവിടെ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എസ് ഉദയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടു. എസ് സുരേഷ് 2010ലും ബിജെപി സ്ഥാനാര്‍ത്ഥിയായി വെങ്ങാനൂരില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കുണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റാണ് സുരേഷിന്റെ തോല്‍വിയോടെ നഷ്ടപ്പെട്ടിരിക്കുന്നത്. വെങ്ങാനൂരിൽ താൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് നേരത്തെ എസ് സുരേഷ് പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ബിജെപിയില്‍ നിന്നായിരിക്കുമെന്നും അക്കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് യാതൊരു വിധത്തിലുളള സംശയവും ഇല്ലെന്നും സുരേഷ് പറഞ്ഞിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ കേവല ഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയോ അതില്‍ കൂടുതലോ പിടിച്ച് ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് എസ് സുരേഷ് പറഞ്ഞു.

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം പൂജപ്പുരയിൽ ബിജെപി സ്ഥാനാർഥി വിവി രാജേഷ് വിജയിച്ചു

തിരുവനന്തപുരം ബിജെപിക്ക് മികച്ച നേതാക്കളുളള ജില്ല ആണ്. പാര്‍ട്ടിക്ക് തലസ്ഥാനത്ത് മികച്ച സംഘടനാ ശക്തിയുണ്ട്. ജനകീയ അടിത്തറയും ബിജെപിക്കുണ്ട്. കേരളത്തിലെ മലിനമായ രാഷ്ട്രീയ സംവിധാനത്തിനെ എതിര്‍ത്ത് ആദ്യം ജനവിധി ഉണ്ടാകുന്ന ജില്ല കൂടിയാവും തിരുവനന്തപുരം. തലസ്ഥാന ജില്ല ബിജെപി പിടിക്കുമെന്നും എസ് സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്തെ രണ്ട് മുന്നണികളുടേയും പരാജയത്തിന് തുടക്കം അടയാളപ്പെടുത്തുമെന്നും എസ് സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു.

ജോസിന് മുന്നില്‍ തോറ്റമ്പി ജോസഫ്... ചെണ്ട കൊട്ടിക്കയറിയില്ല, രണ്ടില വിടര്‍ന്നു; ഇനി രാഷ്ട്രീയ വനവാസം?ജോസിന് മുന്നില്‍ തോറ്റമ്പി ജോസഫ്... ചെണ്ട കൊട്ടിക്കയറിയില്ല, രണ്ടില വിടര്‍ന്നു; ഇനി രാഷ്ട്രീയ വനവാസം?

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...

Thiruvananthapuram
English summary
Thiruvananthapuram Local Body Election Results: BJP Secretary S Suresh defeated in BJP's sitting Seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X