Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ശിങ്കാരിമേള സംഘത്തിന്റെ വാഹനം മറി‌ഞ്ഞു, 12 പേർക്ക് പരിക്ക്

പാറശാല: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ശിങ്കാരിമേളം അവതരിപ്പിക്കാൻപോയ സംഘത്തിന്റെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴിന് തിരുനെൽവേലി വള്ളിയൂരിന് സമീപമാണ് സംഭവം.

പാറശാല പരശുവയ്ക്കൽ മയിലേന്തി കാവ് സ്വദേശികളായ ശരത് രാജൻ (25), രാജൻ (54), മോഹനൻ (54), സുനിത (27), പൂജ (21), ഗിരിജ (30), ആഷിത (27), ടിങ്കു (27), ഷിജു ( 41), സജു (30), ബിജു(21), നന്ദു (19) എന്നിവർക്കാണ് പരിക്കേറ്റത്. പരശുവയ്ക്കൽ മയിലേന്തി കാവ് ശിങ്കാരിമേള സംഘമാണ് ഇവർ. തിരുനെൽവേലി ശ്രീ വൈകുണ്ഠം ക്ഷേത്രത്തിലേക്ക് പരിപാടിക്ക് പോകുകയായിരുന്നു. വള്ളിയൂരിന് സമീപത്ത് വച്ച് മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം തല കീഴായി മറിയുകയായിരുന്നു.

accident

പരിക്കേറ്റവരെ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. പലർക്കും കൈകാലുകൾക്കും തലയ്ക്കുമാണ് പരിക്ക്. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+