തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ശിങ്കാരിമേള സംഘത്തിന്റെ വാഹനം മറി‌ഞ്ഞു, 12 പേർക്ക് പരിക്ക്

  • By Lekhaka
Google Oneindia Malayalam News

പാറശാല: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ശിങ്കാരിമേളം അവതരിപ്പിക്കാൻപോയ സംഘത്തിന്റെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴിന് തിരുനെൽവേലി വള്ളിയൂരിന് സമീപമാണ് സംഭവം.

ബൈക്കിന്റെ അടവു തെറ്റിയതിന് ദമ്പതികളെ മർദ്ദിച്ച് കവർച്ച: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽബൈക്കിന്റെ അടവു തെറ്റിയതിന് ദമ്പതികളെ മർദ്ദിച്ച് കവർച്ച: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ

പാറശാല പരശുവയ്ക്കൽ മയിലേന്തി കാവ് സ്വദേശികളായ ശരത് രാജൻ (25), രാജൻ (54), മോഹനൻ (54), സുനിത (27), പൂജ (21), ഗിരിജ (30), ആഷിത (27), ടിങ്കു (27), ഷിജു ( 41), സജു (30), ബിജു(21), നന്ദു (19) എന്നിവർക്കാണ് പരിക്കേറ്റത്. പരശുവയ്ക്കൽ മയിലേന്തി കാവ് ശിങ്കാരിമേള സംഘമാണ് ഇവർ. തിരുനെൽവേലി ശ്രീ വൈകുണ്ഠം ക്ഷേത്രത്തിലേക്ക് പരിപാടിക്ക് പോകുകയായിരുന്നു. വള്ളിയൂരിന് സമീപത്ത് വച്ച് മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം തല കീഴായി മറിയുകയായിരുന്നു.

accident

പരിക്കേറ്റവരെ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. പലർക്കും കൈകാലുകൾക്കും തലയ്ക്കുമാണ് പരിക്ക്. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Thiruvananthapuram
English summary
Thiruvananthapuram Local News:12 got injured due to accident near thirunelveli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X