തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരസഭാ ഭരണസമിതിയിൽ മൂന്ന് സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ രാജിവച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രവർത്തനമികവ് കുറവാണെന്ന സി.പി.എം ജില്ലാ ഘടകത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നഗരസഭാ ഭരണസമിതിയിലെ മൂന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ രാജിവച്ചു. ആർ. ഗീതാഗോപാൽ (ക്ഷേമകാര്യം), എസ്. ഉണ്ണികൃഷ്ണൻ (വിദ്യാഭ്യാസം), സഫീറാബീഗം (മരാമത്ത്) എന്നിവരാണ് രാജിവച്ചത്.

 യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ പിടികൂടി.. യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ പിടികൂടി..

പാർട്ടി നിർദേശത്തെ തുടർന്നാണ് മൂവരും ഇന്നലെ ഉച്ചയോടെ രാജികത്ത് മേയർ വി.കെ.പ്രശാന്തിന് നൽകിയത്. രണ്ടരവർഷം കഴിയുമ്പോൾ ചിലമാറ്റങ്ങൾ ഉണ്ടാകുമെന്ന് ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച ചർച്ചകൾ പിന്നീട്നടന്നിരുന്നില്ല. അപ്രതീക്ഷിതമായി ഇന്നലെ രാവിലെയാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മൂവരെയും വിളിച്ചുവരുത്തിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സാന്നിദ്ധ്യത്തിൽ നഗരസഭയുടെ ചുമതലയുള്ള വി.ശിവൻകുട്ടിയാണ് പാർട്ട നിർദേശം വിശദീകരിച്ചത്. കഴിഞ്ഞ ആഴ്ച ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

thiruvanadhapuram

തുടർന്ന് ഇന്നലെ രാവിലെ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ തീരുമാനം റിപ്പോർട്ട് ചെയ്തു, പിന്നാലെയാണ് അദ്ധ്യക്ഷൻമാരെ വിളിച്ചുവരുത്തിയത്. എത്രയും വേഗം രാജി നൽകണം എന്നതായിരുന്നു നിർദേശം.തുടർന്ന് ഉച്ചയോടെ നഗരസഭയിലെത്തി മേയർക്ക് കത്ത് നൽകി. മേയർ സെക്രട്ടറിയ്ക്ക് കൈമാറിയ കത്ത് ഇന്നലെ വൈകുന്നേരംതന്നെ ഇലക്ഷൻകമ്മീഷനു നൽകി. കമ്മീഷൻ വരണാധികാരിയെ നിശ്ചയിക്കുന്ന മുറയ്ക്ക് ഉടൻ തിരഞ്ഞെടുപ്പ് നടക്കും. കേരള കോൺഗ്രസും (സ്കറിയ) കോൺഗ്രസ് എസും തമ്മിലുള്ള ധാരണ പ്രകാരം നഗരാസൂത്രണ സമിതി അദ്ധ്യക്ഷ സ്ഥാനം ആർ.സതീഷ് കുമാർ രാജിവച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നു ഇതിന് പിന്നാലെയാണ് 3 സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ രാജിവച്ചിരിക്കുന്നത്.

Thiruvananthapuram
English summary
Thiruvananthapuram Local News:3 members resigned from cabinet committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X