യുവാവിന്റെ കാൽ എസ്ഐ ചവിട്ടി ഒടിച്ചെന്ന് പരാതി: ക്രൂരമായി മര്‍ദിച്ചത് പിതാവിന്റെ മുന്നിലിട്ട്!
വർക്കല: പട്ടികജാതിക്കാരനായ യുവാവിനെ സ്വന്തം പിതാവിന്റെ മുന്നിലിട്ട് ക്രൂരമായി മർദ്ദിക്കുകയും കാൽ തല്ലി ഒടിക്കുകയും ചെയ്തതായി പരാതി. വക്കം നിലയ്ക്കാമുക്ക് ഗണപതിപുരയ്ക്ക് സമീപം പാട്ടിക്കവിള ലക്ഷ്മിവിളവീട്ടിൽ വിപിൻരാജിനാണ് (32) വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുടെ മർദ്ദനത്തിന് ഇരയായത്. സെപ്തംബർ ഏഴാം തീയതിയാണ് സംഭവം. ഇതു സംബന്ധിച്ച് വിപിൻരാജ് സ്പെഷ്യൽസെൽ പൊലീസ് സൂപ്രണ്ട്, മുഖ്യമന്ത്റി, പട്ടികജാതി പട്ടിക വർഗ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകി.
കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മാർക്കറ്റ് ജംഗ്ഷനിലെ ആട്ടോ ഡ്രൈവറാണ് വിപിൻരാജ്. സ്റ്റാന്റിലെ മറ്റൊരു ഡ്രൈവറുമായി മൂന്ന് മാസം മുമ്പുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ പരാതിയിൽ ഇരുവരെയും കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. ഇതേ കേസിന്റെ പേരിലാണ് സെപ്തംബർ ഏഴാം തീയതി വിപിൻരാജിനെ വീണ്ടും വർക്കല പൊലീസ് വിളിച്ചു വരുത്തിയത്.

വിമുക്തഭടനും എൻ.സി.സി ലൈസൺ ഓഫീസറുമായി റിട്ടയർ ചെയ്ത പിതാവ് രാജുവുമൊന്നിച്ച് വർക്കല പൊലീസ് സ്റ്റേഷനിൽ എത്തിയ വിപിൻരാജിനെ പിതാവിന്റെ മുമ്പിൽ വച്ച് സബ് ഇൻസ്പെക്ടർ മുളവടിയും ഫൈബർലാത്തിയും കൊണ്ട് മർദ്ദിക്കുകയും നിലത്തുവീണപ്പോൾ കാൽ ബൂട്ടിട്ട് ചവിട്ടി ഒടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിതാവിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിപിൻരാജ് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്












Click it and Unblock the Notifications