മാല മോഷണം, പിടിച്ച് പറി: 29കാരനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു, സംഭവം തിരുവനന്തപുരത്ത്!
തിരുവനന്തപുരം: മാല പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ പാങ്ങോട് ചിറ്റാറ്റിൻകര ഈയംവിളകുളത്തിന് സമീപം പണയിൽ വീട്ടിൽ ജ്യോതിഷി(29)നെ ഗുണ്ടാ നിയമപ്രകാരം സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുറ്റകൃത്യങ്ങൾക്കു ശേഷം ജയിലിൽ നിന്നിറങ്ങി തുടരെ കുറ്റകൃത്യത്തിലെർപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ മെയ് 17ന് ബാർട്ടൺഹിൽ ഭഗവതി ക്ഷേത്രത്തിനു സമീപം ഇയാളും സംഘവും മനു എന്നയാളെ വാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ജോതിഷിന്റെയും കൂട്ടാളികളുടെയും കഞ്ചാവ് കച്ചവടത്തെ കുറിച്ച് പോലീസിന് വിവരം കൊടുത്തുവെന്നരാപിച്ച് സജ്ജു, അമൽ ,ഷിബു, സച്ചു എന്നിവരെ കമ്പിപ്പാരയും മറ്റു മാരകായുധങ്ങളും കൊണ്ട് ആക്രമിച്ച കേസ്, ബൈക്ക് ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം ശരത് എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സ്, ബാർട്ടൺഹിൽ സ്വദേശി ബിജുവിനെ ആക്രമിച്ച കേസുൾപ്പെടെ നിരവധി കേസുകൾ അടുത്ത കാലത്തായി നടത്തിയതിനെ തുർന്നാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ നിയമപ്രകാരമുള്ള നടപടികൾ തുടങ്ങിയത്.

തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ പി.പ്രകാശിന്റെ നിർദേശപ്രകാരം ഡി.സി.പി ആദിത്യയുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം എ.സി വി.സുരേഷ് കുമാർ, മ്യൂസിയം സി.ഐ പ്രശാന്ത്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐ അരുൺകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട ടീം ആണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.












Click it and Unblock the Notifications