തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഭൂചലനം: വെഞ്ഞാറമൂട് , കല്ലറ മേഖലയിൽ ഭൂചലനം,​ ജനങ്ങളെ ഭീതിയിലാഴ്ത്തി!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലയിലെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ നേരിയ ഭൂചലനമുണ്ടായി. വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലുണ്ടായ ഭൂചലനം റിക്ടർസ്കെയിലിൽ 2 രേഖപ്പെടുത്തി. വെഞ്ഞാറമൂട് ഭൂതമടക്കി , കരിച്ച, പുല്ലമ്പാറ ശാസ്താം നട കല്ലറ മേഖലയിൽ പരപ്പിൽ , ചെറുവാളം, മുതുവിള , തെങ്ങുംകോട്, വാഴത്തോപ്പ് പച്ച , തണ്ണിയം , മിതൃമ്മല ഭാഗങ്ങളിലാണ് ഭൂചലനം അനുവഭപ്പെട്ടത്. അഞ്ച് മിനിട്ടിനുള്ളിൽ രണ്ട് പ്രാവശ്യങ്ങളിലായാണ് ഭൂചലനം.

earthquake-27

ഉഗ്ര ശബ്ദത്തിന് പിന്നാലെ രാത്രി 7. 50 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. അഞ്ച് മിനുട്ടിനു്ളിൽ തുടർചലനവുമുണ്ടായി. രണ്ട് ചനങ്ങളും പതിനഞ്ച് സെക്കന്റുകൾ വീതം നീണ്ടതതായി നാട്ടുകാർ പറഞ്ഞു. ആളപായങ്ങൾ ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിവരം ജില്ലാകളക്ടറുടെ ആഫീസിനെ അറിയിച്ചിരുന്നു.കട്ടിലിൽ നിന്ന് മറിഞ്ഞുവീണതായി ചിലർ വിളിച്ചുപറഞ്ഞതായി ഫയർഫോഴ്സ് അറിയിച്ചു

Thiruvananthapuram
English summary
Thiruvananthapuram Local News about earth in parts of the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X