തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാളം ട്രാക്കിൽ വീണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഫുഡ് പാത്തുകൾ തകർന്നു ഒഴിവായത് വൻ ദുരന്തം!

  • By Desk
Google Oneindia Malayalam News

പാറശാല: അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന പാളം തട്ടി ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ 11 ഫുട്പാത്തുകൾ വളഞ്ഞു. ഒഴിവായത് വൻ ദുരന്തം. നാഗർകോവിലിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന നാഗർകോവിൽ - കോട്ടയം പാസഞ്ചറിന്റെ 11 ബോഗികളിലെ ഫുട്പാത്തുകളാണ് വളഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ധനുവച്ചപുരത്തിനും - പാറശാലയ്ക്കും ഇടയ്ക്കുള്ള കുറുങ്കുട്ടി ചൂണ്ടി ശാസ്‌താക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സംഭവം.

അറ്റകുറ്റപ്പണിക്കിടെ കരാർതൊഴിലാളികൾ ട്രാക്കിന് സമീപത്തായി മറ്റൊരു പാളം കൊണ്ടുവയ്‌ക്കുകയായിരുന്നു. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിനിന്റെ ഫുട്പാത്തുകൾ ഈ പാളത്തിൽ തട്ടി വളയുകയായിരുന്നു. തുടർന്ന് പാളം എതിർദിശയിലേക്ക് വൻ ശബ്ദത്തോടെ തെറിച്ചുപോയി.

trainfootboard-1


ബോഗികളുടെ ചക്രങ്ങളിൽ തട്ടിയിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. ധനുവച്ചപുരത്തിന് സമീപം പരിശോധന നടത്തിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. തൊഴിലാളികൾക്കെതിരെ ആർ.പി.എഫ് കേസെടുത്തു. നെയ്യാറ്റിൻകരയ്‌ക്കും പാറശാലയ്‌ക്കും ഇടയ്‌ക്കുള്ള പഴയ റെയിൽപാളം മാറ്റി പുതിയവ ഉറപ്പിക്കുന്നതിന്റെ ജോലികൾ നടക്കുകയാണ്. എന്നാൽ ഇതിന് റെയിൽവേ എൻജിനിയറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടമില്ലെന്നാണ് ആരോപണം.

Thiruvananthapuram
English summary
thiruvananthapuram local news about foot board of train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X