തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചലിൽ കല്ലേറും ലാത്തിച്ചാർജും: ലിജു ജമാലിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

അഞ്ചൽ: എഐ​എ​സ്​എ​ഫ് സം​സ്ഥാന വ്യാ​പ​ക​മാ​യി ചൊവ്വാഴ്ച ന​ട​ത്തിയ '​പ​ഞ്ച് മോ​ദി ച​ല​ഞ്ചിനെ തുടർന്ന് അ​ഞ്ചൽ സെ​ന്റ് ജോൺ​സ് കോ​ളേ​ജ് ജം​ഗ്ഷ​നിലുണ്ടായ സംഘർഷത്തിന്റെ പേരിൽ സിപിഐ അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു ജമാലിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. നടപടിയിൽ പ്രതിഷേധിച്ച് പുനലൂർ നിയോജക മണ്ഡലത്തിൽ ബുധനാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സിപിഐ ഹർത്താലിന് ആഹ്വാനം ചെയ്തു.
വധശ്രമം ഉൾപ്പെടെ 15 ഓളം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേതാക്കളായ വർഗീസ്, വൈശാഖ്, ഗിരിജ മുരളി, അഡ്വ. ബിനു ജമാൽ, ഹരികുമാർ, വാസവൻ തുടങ്ങി മുപ്പതോളം പേർക്കെതിരെയും കണ്ടലറിയാവുന്ന 170 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു,സി.പി.ഐ ജില്ലാ സെക്രട്ടറി അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിൽ പുനലൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തകർ ഉപരോധിച്ചു. മുൻ എം.എൽ.എ പി.എസ്.സുപാൽ പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം ആരംഭിച്ചു. സി.പി.ഐ- എ.ഐ.വൈ.എഫ് പ്രവർത്തകർ പുനലൂർ പൊലീസ് സ്റ്റേഷൻ രാത്രി രണ്ട് മുതലാണ് ഉപരോധിച്ചത്. പ്രവർത്തകർ പൊലീസ് സ്റ്റേഷൻ കവാടം പൂർണമായും അടച്ചാണ് കുത്തിയിരിക്കുന്നത്. പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, പത്തനാപുരം, ആര്യങ്കാവ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പ്രവർത്തകരാണ് പുനലൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

anchalviolence-1

ഇന്നലെ അഞ്ചലിൽ നടന്ന എ.ഐ.വൈ.എഫ് - ബി.ജെ.പി സംഘർഷത്തെ തുടർന്നുണ്ടായ കല്ലേറിൽ സി.ഐ ഉൾ​പ്പെ​ടെ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർ​ക്കും ലാ​ത്തി​ച്ചാർ​ജ്ജിൽ ര​ണ്ട് വി​ദ്യാർ​ത്ഥി​കൾ​ക്കും പ​രി​ക്കേ​റ്റിരുന്നു. പു​ന​ലൂർ സി.ഐ ബി​നു വർ​ഗീ​സ് അ​ഞ്ചൽ സ്റ്റേ​ഷ​നി​ലെ സി.​പി.ഒ വി​നീ​ത്, മ​റ്റൊ​രു പൊ​ലീ​സു​കാ​രൻ എ​ന്നി​വർ​ക്കും എ.​ഐ.​എ​സ്.​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് നാ​സിം, സെ​ക്ര​ട്ട​റി അ​വി​നാ​ഷ് എ​ന്നി​വർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു.

Thiruvananthapuram
English summary
Thiruvananthapuram Local News about lathi charge in anchal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X