Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പർ ലോറി ടെമ്പോ വാനിലിടിച്ച് മൂന്നുപേർക്ക് പരിക്ക്: അപകടം തിരുവനന്തപുരത്ത്!!

പോത്തൻകോട്: നിയന്ത്രണം തെറ്റിയ ടിപ്പർ ലോറി സമാന്തര സർവീസ് നടത്തുന്ന ടെമ്പോ വാനിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ ടെമ്പോയിലെ യാത്രക്കാരനും ചന്തവിള സ്വദേശിയുമായ മഹേഷ് (36 )നെ മെഡിക്കൽ കോളേജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിന്റെ ഡ്രൈവറും പള്ളിപ്പുറം പറമ്പിപ്പാലം പണയിൽവീട്ടിൽ സുനീർ (24 ) നെയും നിസാരപരിക്കേറ്റ മറ്റ് രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ഇന്നലെ രാവിലെ 8 നായിരുന്നു അപകടം. കഴക്കൂട്ടത്തുനിന്നും യാത്രക്കാരുമായി പോത്തൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോവാൻ, ചന്തവിള ഗവ.യു.പി.സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടയിൽ പോത്തൻകോട് ഭാഗത്തുനിന്നും ഓവർലോഡുമായി അമിത വേഗതയിലെത്തിയ ടിപ്പർ നിയന്ത്രണം തെറ്റി എതിർഭാഗത്തെ നിർത്തിയിട്ടിരുന്ന ടെമ്പോവാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

tipperaccident-153

വാനിന്റെ വലതുവശത്തെ ഡ്രൈവറുടെ ക്യാബിനും മുൻ വശവും പൂർണമായി തകർന്നെങ്കിലും വാൻ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂൾ സമയമായതിനാൽ നിരവധി കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്‌കൂളിലേക്ക് വന്ന സമയത്താണ് അപകടം നടന്നത് . അപകടം ഉണ്ടാക്കിയ ടിപ്പർ ഇടതുവശത്തേക്കാണ് നീങ്ങിയിരുന്നെങ്കിൽ വൻ ദുരന്തമായിമാറുമായിരുന്നു. സ്‌കൂൾ സമയങ്ങളിൽ ഈ ഭാഗത്ത് ടിപ്പർ ലോറികൾക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ആക്കുളം നിഷിന് സമീപം സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പർ.പോത്തൻകോട് പൊലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+