Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർ​​​ഭി​​​ണി​​​യെ വീട്ടിൽ കയറി മർ​​​ദ്ദി​​​ച്ച സംഭവം: തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍!

കാട്ടാക്കട: കാട്ടാക്കടയിൽ ഗർഭിണിയായ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച ശേഷം സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ രണ്ട് പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കാട്ടാക്കട കട്ടയ്ക്കോട് ചെവിയൻകോട് സ്വദേശിയായ യുവാവ്, കട്ടയ്ക്കോട് പൂഞ്ഞാംകോട് ചെവിയംകോട് സുനുഭവനിൽ നെൽസൺ(42)എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തത്. എട്ടംഗ സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയരാഘവനും സബ് ഇൻസ്പെക്ടർ സുരേഷ് കുമാറും അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കട്ടയ്ക്കോട് ചെവിയൻകോട് ഷൈൻ സദനത്തിൽ ഷൈനിന്റെ ഭാര്യയും ആറുമാസം ഗർ‌ഭിണിയുമായ ആൻസി (20),ആൻസിയുടെ ഭർത്താവ് ഷൈനിന്റെ സഹോദരങ്ങളായ അഭിലാഷ് (27), അഖിൽ (23) എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. അഖിലിനേയും അഭിലാഷിനേയും അന്വേഷിച്ച് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് എട്ടംഗ അക്രമി സംഘം ആൻസിയുടെ വീട്ടിലെത്തിയത്. ഈ സമയം വീട്ടിൽ ആൻസി മാത്രമാണുണ്ടായിരുന്നത്. ഇരുവരും സ്ഥലത്തില്ലെന്ന് അറിയിച്ച ആൻസിയെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഈ സമയം ആൻസിയുടെ ഭർത്താവ് അഖിൽ വീട്ടിലില്ലായിരുന്നു.

12-pregnant-woman-

മർദ്ദനമേറ്റ ഗർഭിണിയായ ആൻസിയെആശുപത്രിയിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരിച്ചെത്തിയ അക്രമിസംഘം വീണ്ടും ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തിൽ അഭിലാഷിന് തലയ്‌ക്കും അഖിലിന് കൈയ്ക്കും വെട്ടേറ്റു. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിലും ആൻസി എ.എ.റ്റി. ആശുപത്രിയിലും ചികിത്സയിലാണ്.ഓണത്തിന് ഈ പ്രദേശത്ത് അക്രമം നടന്നിരുന്നു. ഇത് ചോദ്യം ചെയ്‌തതിനാണ് അഖിലിനെയും അഭിലാഷിനെയും ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+