Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴുത്തിൽ തുണി കുരുങ്ങി വിദ്യാർത്ഥി മരിച്ചു: സംഭവം തിരുവനന്തപുരത്ത്! മരിച്ചത് നാലാം ക്ലാസുകാരന്‍!

കല്ലമ്പലം: നാലാം ക്ലാസ് വിദ്യാർത്ഥി ജനാലയിൽ കെട്ടിയിരുന്ന തുണി കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ. നഗരൂർ നന്ദായിവനം മാറയത്ത് ജംഗ്ഷനിൽ വിഷ്ണു വിലാസത്തിൽ ബാബു - ഷൈനി ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളായ വിശാഖ് ( 9 ) ആണ് മരിച്ചത്.

തേവലക്കാട് എസ്.എൻ.യു.പി.എസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ് വിശാഖ്. വിശാഖിന്റെ ഇരട്ട സഹോദരൻ വൈശാഖും ഇതേ ക്ലാസിലാണ് പഠിക്കുന്നത്. അംഗൻവാടി വിദ്യാർത്ഥി അല്ലു മറ്റൊരു സഹോദരനാണ്. സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നത്. മഴയായതിനാൽ കുട്ടികളെ സ്കൂളിൽ അയച്ചിരുന്നില്ല. ഇവരുടെ മാതാപിതാക്കൾ വൈകിട്ട് മൂന്ന് മണിയോടെ ലോണിന്റെ ആവശ്യത്തിനായി ബാങ്കിൽ പോയി തിരികെ വീട്ടിൽ എത്തി ആറുകഴിഞ്ഞാണ് അത്യാഹിതം ശ്രദ്ധയിൽ പെട്ടത്. രണ്ടു മുറികളിലായി കിടക്കുകയായിരുന്ന കുട്ടികളിൽ വിശാഖ് കളിക്കുന്നതിനിടയിലോ മറ്റോ ജനലിൽ തുണി കെട്ടി കഴുത്തിൽ കുരുങ്ങി അപകടത്തിൽ പെടുകയായിരുന്നു വെന്നാണ് നിഗമനം.

vishakh-1

വിശാഖിനെ നഗരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. ആറ്റിങ്ങൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+