തിരുവനന്തപുരത്ത് യാത്രക്കാരെ വിളിക്കാനായി പോയ ടാക്സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ വിളിക്കാനായി പോയ ടാക്സി ഡ്രൈവറെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാക്ക ചിത്തിര നഗർ മേഘാഭവനിൽ എസ്.നാഗേന്ദ്രൻ നായരെയാണ് (58) വെള്ളറട വാവോട് കുരിശ്ശടിക്ക് സമീപമുള്ള കാത്തിരിപ്പു കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 5.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി നാഗേന്ദ്രൻ നായർ വെള്ളറടയിലേക്കു പോയിരുന്നു.

ഇവർക്ക് ഇന്നലെ രാവിലെ ആറിനുള്ള വിമാനത്തിൽ തിരികെ പോകാനായി നാഗേന്ദ്രൻനായരോട് വിളിക്കാനായി എത്തണമെന്നു ആവശ്യപ്പെട്ടു.ഇതിനായി പുലർച്ചെ വെള്ളറടയിലേക്ക് പോയ ഇദ്ദേഹത്തിന് കുരിശ്ശടിക്ക് സമീപം എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. കാറ് ഒതുക്കി കാത്തിരിപ്പു കേന്ദ്രത്തിൽ കിടന്നു. യാത്രയ്ക്ക് സമയമായിട്ടും ഡ്രൈവറെ കാണാതായതോടെ മറ്റൊരു വണ്ടി വിളിക്കാനായി ഇവിടേയ്ക്ക് എത്തിയവരാണ് നാഗേന്ദ്രൻ നായരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരാണ് വിമാനത്താവളത്തിലെ ടാക്സി കൗണ്ടറിൽ വിവരം അറിയിച്ചത്. ഇവരാണ് ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : സി പ്രഭ.മക്കൾ : സന്തോഷ്‌കുമാർ, സുജിത്, മരുമക്കൾ : സ്മിതാ, സൗമ്യ.












Click it and Unblock the Notifications