Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെ സംശയം: ബന്ധുവായ യുവതിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

കഴക്കൂട്ടം: അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഭർത്താവിനു ബന്ധുവായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഈ യുവതിയുടെ ചിത്രം മോർഫ്‌ചെയ്ത് അശ്ളീല ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിലായി. കുളത്തൂരിൽ താമസിച്ചിരുന്ന കണ്ണമ്മുല സ്വദേശി രഞ്ജു(34)വിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറഞ്ഞതിങ്ങനെ: ഭർത്താവുമായി പിണങ്ങി കഴിയുന്ന രഞ്ജു ഭർത്താവിന്റെ ബന്ധുവായ യുവതിയുടെ ചിത്രം ടെക്‌നോപാർക്ക് ജീവനക്കാരനായ ഒരാളുടെ സഹായത്തോടെ മോർഫ്‌ ചെയ്ത് അശ്ളീല ചിത്രമാക്കി പ്രത്യക പ്രൊലൈാക്കുകയും അതിൽ അശ്ളീല ചിത്രങ്ങളും വീഡിയോകളും നിറയ്ക്കുകയും ചെയ്തു. മോർഫിങ്ങിനു വിധേയമായ സ്ത്രീ ഇതറിഞ്ഞ് തുമ്പ പൊലീസിനും കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മിഷണർക്കും പരാതി നൽകി.

arrested-08

തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. പരാതി പരിശോധിച്ച സിറ്റി പോലീസ് കമ്മീഷ്ണർ ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് നോട്ടീസ് അയച്ച് ഐ പി അഡ്രസ് ഉൾപ്പടെ ഉള്ള കൂടുതൽ തെളിവുകൾ ശേഖരിച്ചു .തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യാൻ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാറിന് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തുമ്പ എസ് ഐ പ്രതാപ് ചന്ദ്രനാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വ്യാജ പ്രൊഫൈലുണ്ടാക്കിയ ടെക്‌നോപാർക്ക് ജീവനക്കാരനേയും തുമ്പ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ പരാതിക്കാരി കോടതിയിൽ എത്തി തനിക്ക് ഈ കേസുമായി മന്നോട്ട് പോകാൻ താൽപര്യം ഇല്ലായെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ പരാതിക്കാരിയെ കോടതി രൂക്ഷമായ ഭാഷയിൽ താക്കീത് നൽകി കൊണ്ടായിരുന്നു പ്രതിയ്ക്ക് ജാമ്യം നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+