Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനി ബസും ബൈക്കും കൂട്ടിയിടിച്ചു: തിരുവനന്തപുരം എയർപോർട്ട് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: ഡ്യൂട്ടിയ്ക്ക് വരുന്നതിനിടെ വിമാനത്താവളത്തിലെ ഫയർആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനായ യുവാവ് അപകടത്തിൽ മരിച്ചു. തിരുവവന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഫയർ ആന്റ് സേഫ്റ്റി ടെക്നീഷ്യനായ പുനലൂർ തെൻമല മാമ്പഴത്തറ ലാലിഭവനിൽ (ചരുവിള വീട്) ലാലുവാണ് (25) മരിച്ചത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ബൈപ്പാസിൽ ചാക്ക സതീന്ദ്ര ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. ലാലു സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന മിനിബസ് ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ലാലുവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടര വർഷമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനാണ് ലാലു.

lalu-

ആഴ്ചയിൽ മൂന്നുദിവസമാണ് ഇവിടെ ഡ്യൂട്ടി. അതിനാൽ തെൻമലയിലെ വീട്ടിൽ നിന്ന് വന്നുപോകുകയായിരുന്നു. സാധാരണ ബസിലാണ് ജോലിക്ക് വന്നുപോയിരുന്നത്. ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ വീടിന് സമീപത്ത് നിന്ന് രാത്രി ബസില്ലാത്തതിനാലാണ് ബൈക്കിൽ ജോലി സ്ഥലത്തേക്ക് വന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. പാപ്പൻ പിതാവും ലാലി മാതാവുമാണ്. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ട്രാഫിക് പൊലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+