തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാർ ലൈസൻസിന് 30 ലക്ഷം കോഴ; ബിജെപി നഗരസഭാ മാർച്ചിൽ സംഘർഷം

  • By Desk
Google Oneindia Malayalam News

നെയ്യാറ്റിൻകര: ആലുമൂട്ടിലെ ഹോട്ടലിന് ബാർ ലൈസൻസ് നൽകാൻ 30 ലക്ഷം രൂപ നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫ് ഭരണസമിതി കോഴ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് 5 ബിജെപി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ രാവിലെ നടത്തിയ ബഹുജന മാർച്ച് പൊലീസ് വഴിയിൽതടഞ്ഞു. തുടർന്ന് നടന്ന സംഘർഷം ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെത്തി ശാന്തമാക്കി.

നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷൻ മുന്നിൽ നിന്നും മാർച്ച ആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിൽ പോലീസ് തടയുകയായിരുന്നു. മാർച്ച് ബി.ജെ.പിതിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആശ്രമം പ്രശാന്ത്, എൻ.പി.ഹരി,മഞ്ചത്തല സുരേഷ്, അഡ്വ.രഞ്ജിത് ചന്ദ്രൻ, രാജേഷ്, രാമേശ്വരംഹരി ,ആലംപെറ്റ ശ്രീകുമാർ, കുട്ടപ്പന മഹേഷ്, അരംഗമുൾസന്തോഷ്, ശിവകുമാർ എന്നിവർ സംസരിച്ചു.

BJP March

നിയോജക മണ്ഡലം പ്രസിഡന്റ് ജി.സുരേഷ് തമ്പി 24 മണിക്കൂർ ഉപവാസം പിന്നിടുന്ന കൗൺസിലർമാരായ ഷിബു രാജകൃഷ്ണ, നിലമേൽ ഹരികുമാർ, അഡ്വ:സ്വപ്നജിത്ത്, ഉഷകുമാരി,ശശികല എന്നിവർക്ക് ഇളനീര് നൽകി ഉപവസം അവസനിപ്പിച്ചു. നഗരസഭയിലെ സി.പി.എം ഭരണസമിതി രാജിവച്ച ഒഴിയുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
Thiruvananthapuram
English summary
Thiruvananthapuram Local News about BJP municipality march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X