തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോ കോളേജിൽ വിദ്യാർത്ഥി സംഘർഷം: കെ എസ് യു പ്രവർത്തകൻ ആശുപത്രിയിൽ, സംഭവം ചൊവ്വാഴ്ച!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പി.എം.ജി ഗവ. ലോകോളജിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ കെ.എസ്.യു ജില്ലാ സെക്രട്ടറിയും ലോ കോളജ് വിദ്യാർത്ഥിയുമായ അലി അബ്രുവിന്റെ തലയ്ക്ക് പരക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും പിന്നാലെ സംഘട്ടനവും നടന്നത്. ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ് പറഞ്ഞു. എസ്.എഫ്‌.ഐക്കാരാണ് തന്നെ മർദ്ദിച്ചതെന്നു അലി അബ്രു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മൊഴിയുടെ അടിസ്ഥാനത്തിൽ കോളജിലെ വിദ്യാർത്ഥികളായ വിപിൽ കൃഷ്ണ, മനീഷ്, ജിഷ്ണു, മുൻ വിദ്യാർത്ഥിയും എസ്.എഫ് ഐ. നേതാവുമായ അഭിജാത് എന്നിവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോളജിൽ നേരത്തെ ഉണ്ടായിരുന്ന തർക്കങ്ങളാണ് അക്രമത്തലേക്ക് വഴി വച്ചതെന്നു പൊലീസ് പറഞ്ഞു.

thiruvanadhapuram-

എന്നാൽ പ്രകോപനമില്ലാതെ എസ്.എഫ്‌.ഐ.ക്കാർ മർദ്ദിക്കുകയായിരുന്നുവെന്നു കെ.എസ്.യു നേതാക്കൾ ആരോപിച്ചു.കഴിഞ്ഞ ആഴ്ച കോളജിൽ എസ്.എഫ്‌.ഐ – കെ.എസ്.യു സംഘട്ടനം നടന്നിരുന്നു .ഇതിനെ തുടർന്നു ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് എസ്.എഫ്‌.ഐക്കാർ ആക്രമിച്ചതെന്നു നേതാക്കൾ പറഞ്ഞു.

കുന്നുകുഴി ബി.ജെ.പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.പത്തോളം വരുന്ന സംഘമാണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. മർദ്ദനത്തിൽ അലി അബ്രുവിന്റെ താടിയെല്ലിനാണ് പരക്കേറ്റത്.ബി. ജെ.പി. ഒാഫീസിൽ ഒാടിക്കയറി അഭയം തേടിയാണ് അബ്രു കൂടുതൽ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ടത്. എസ്.എഫ്‌.ഐ ജില്ലാ നേതാക്കളുടെ അറവോടെയാണ് അക്രമം നടന്നതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി എം.എസ് നൂസൂർ ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് ജില്ലയിലെ കോളജുകളിൽ പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്നു നേതാക്കൾ അറിയിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലി അബ്രുവിനെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു.

Thiruvananthapuram
English summary
Thiruvananthapuram Local News clash in law college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X