എസ്ഡിപിഐയുടെ പിന്തുണ വേണ്ട; ആരോപണം അഭിമന്യു കേസില്‍ പുകമറ സൃഷ്ടിക്കാൻ, ഒപ്പം നിർദ്ദേശവും...
തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ സിപിഎമ്മിനുണ്ടെന്ന പ്രചാരണം അഭിമന്യു കേസില്‍ പുകമറ സൃഷ്ടിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എസ്ഡിപിഐ പിന്തുണയോടെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും പാര്‍ട്ടി അധികാരത്തില്‍ ഉണ്ടെങ്കില്‍ രാജിവെക്കാന്‍ സിപിഎം നിർദേശം നൽകുകയും ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുടെ പിന്തുണ സിപിഎമ്മിനുണ്ടെന്ന ആരോപണം സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞു. അഭിമന്യു വധക്കേസിന് പിന്നാലെ സിപിഎം- എസ്ഡിപിഐ ബന്ധം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനാത്മകമായി ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയായത്.

സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതു മുന്‍കൂട്ടി കണ്ട് ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടേറിയറ്റിൽ നിർദേശമുയർന്നെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അഭിമന്യു വധത്തിന് പിന്നാലെയാണ് തിരുവനന്തപുരത്തെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതായി ആരോപണം ഉയർന്നിരുന്നത്. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റ് വിഷയം ചർച്ചയ്ക്കെടുത്തത്.












Click it and Unblock the Notifications