തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാതിക്കാരനെ പോലീസ് സ്റ്റേഷനിൽ കയറി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മർദ്ദനം; ഒരാൾ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ബാലരാമപുരം: ബാലരാമപുരം ജനമൈത്രി സ്റ്റേഷനിൽ എഎസ്ഐക്കും പൊലീസിനും മുന്നിൽ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ പരാതിക്കാരനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബാലരാമപുരം എ.വി സ്ട്രീറ്റ് കല്ലുതട്ട് വീട്ടിൽ ഷാജഹാനാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി പേട്ടനട കച്ചേരിക്കുളത്തിനു സമീപം സാദിഖ് അലി, മേലെ പരുത്തിത്തോപ്പ് വീട്ടിൽ സക്കീർ എന്നിവർ ഒളിവിലാണ്.

കാ​ട്ടാ​ക്കട റോ​ഡ്, ഷാ​ജി​ കോ​ട്ടേ​ജിൽ ഷാ​ജി​മോ​നാ​ണ് മർ​ദ്ദ​ന​മേ​റ്റ​ത്. വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന ഷാജഹാന്റെ പരാതിയിൽ ഷാജിമോനെതിരെയും പൊലീസ് കേസെടുത്തു. ഷാ​ജി​മോ​നും ഷാ​ജ​ഹാ​നും ത​മ്മിൽ മുമ്പ് സാ​മ്പ​ത്തിക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഞായറാഴ്‌ച രാ​ത്രി 10ന് ബാ​ല​രാ​മ​പു​ര​ത്തെ ഹോ​ട്ട​ലിൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങിയ ഷാ​ജി​മോ​നെ​യും സു​ഹൃ​ത്ത് അൽ​അ​മീ​നെ​യും ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

Shajahan

തു​ടർ​ന്ന് പരാതി കൊടുക്കാൻ സ്റ്റേഷനിലെത്തിയ ഷാ​ജി​മോ​നെ പൊ​ലീ​സ് നോ​ക്കി നിൽ​ക്കെ അവിടെയെത്തിയ സാ​ദി​ഖ് അ​ലിയും സംഘവും മർ​ദ്ദി​ക്കുകയായിരുന്നു. അതേസമയം കേസ് ഒതുക്കിത്തീർക്കാനും ശ്രമം നടക്കുകയാണെന്ന് ആക്ഷേപമുണ്ട്. മുമ്പ് ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഷാജിമോന്റെ പരാതിയെ തുടർന്ന് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന അക്രമം.

Thiruvananthapuram
English summary
Thiruvananthapuram Local News: DYFI worker arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X