Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർക്കറ്റിലെല്ലാം പഴയകിയ മത്സ്യം; ശ്രീകാര്യം മാർക്കറ്റിൽ വീണ്ടും പരിശോധന, 65 കിലോ മത്സ്യം പിടിച്ചു!

ശ്രീകാര്യം: നഗരസഭയുടെ ശ്രീകാര്യത്തെ മാർക്കറ്റിൽ ഹെൽത്ത് വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ദിവസങ്ങൾ പഴകിയ ചീഞ്ഞ മത്സ്യങ്ങൾ കണ്ടെത്തി. മാർക്കറ്റിൽ വിൽപനക്ക് വെച്ചിരുന്ന കണ്ണൻ കൊഴിയാള, ചൂര, വേളാപാര തുടങ്ങിയ ഇനത്തിൽപ്പെട്ട 65 കിലോയിലധികം മത്സ്യങ്ങൾ ഉദ്യേഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.

നിരവധി പരാധികളെ തുടർന്ന് ഏതാനും ദിവസം മുൻപ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കച്ചവടക്കാർക്ക് പരിശോധനാ വിവരം നേരത്തെ ചോർന്ന് കിട്ടിയതിനാൽ അന്ന് പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Fish market

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങൾ ഉൾപ്പെടെ ഇവിടെ വിൽപനക്ക് എത്തിക്കുന്ന മത്സ്യങ്ങൾ മാർക്കറ്റിന് അകലെയുള്ള ഒരു മൊത്തവ്യാപാരി തെർമോക്കോൾ പെട്ടിയിൽ ഐസിട്ട് ദിവസങ്ങളോളം സൂക്ഷിക്കുകയും മാർക്കറ്റിലെ ആവശ്യമനുസരിച്ച് എത്തിച്ച് ആണ് പഴകിയ മത്സ്യം വിറ്റിരുന്നത്.

സംഭവത്തിൽ ഏഴോളം കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ സോണൽ ഹെൽത്ത് ഇൻപെക്ടർ ജോ ഇമാനുവേൽ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻപെക്ടർമാരായ ഷെറിൻ ഫ്രാൻസിസ്, പ്രതിഷ് രാജ്, സനൽ രാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+