തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേതാവ് ചമഞ്ഞ് ജോലി വാഗ്ദാനം: പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍, സംഭവം തിരുവനന്തുപുരത്ത്!

  • By Desk
Google Oneindia Malayalam News

നെടുമങ്ങാട് : കോൺഗ്രസ് നേതാവ് ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. വടക്കേമല ഹരിഷ്മ ഭവനിൽ സുരേഷ് കുമാർ (49) നെ ആണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര വട്ടക്കുളം സമീർ മൻസിലിൽ സലീമിന്റെ കൈയിൽ നിന്നും എഴുപത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

jobfraud-

സമാന രീതിയിൽ മാനൂർക്കര സ്വദേശി ശ്രീജയ്ക്ക് തിരുവനന്തപുരം മാനസിക രോഗാശുപത്രിയിൽ ക്ളീനിംഗ് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്തു മുപ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇത് കൂടാതെ ജില്ലയിലെ നിരവധി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈ. എസ് . പി ബി. അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ് . ഐ വി. എസ് നിതീഷ്, എസ്. സി. പി. ഒ രാംകുമാർ, ഷാജിത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Thiruvananthapuram
English summary
thiruvananthapuram local news fraud regarding job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X