Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം നഗരത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന: മൊത്ത വിതരണക്കാരൻ പിടിയിൽ...

തിരുവനന്തപുരം: വിൽപനക്കാർക്ക് മൊത്തമായി കഞ്ചാവ് എ ത്തിക്കുന്ന തമിഴ് നാട് സ്വദേശി ഷാഡോ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തേനി സ്വദേശി മുരുകേശൻ വീരുമാണ്ടി (55) ആണ് പിടിയിലായത്. പതിനേഴ് കിലോയോളം കഞ്ചാവുമായി കഴക്കൂട്ടം സാജി ഹോസ്പി​റ്റൽ റോഡിന് സമീപ ത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടം പൊലീസ് കേസ് രജിസ്​റ്റർ ചെയ്തു.

ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരി ച്ച് കഞ്ചാവിന്റെ ലഭ്യത വർദ്ധിക്കുന്നതിനെക്കുറിച്ച് പൊലീസ് നടത്തുന്ന അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ലഹരിക്കെതിരെ സ്‌കൂൾ അധികൃതരുടെ സഹകരണത്തോടെ പോലീസ് നട പ്പിലാക്കിയ 'ഡാൻസാഫ് ' (ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ഫോഴ്സ് ) സ്‌കൂളുകളിൽ കഞ്ചാവ് ഉപയോഗി ച്ച ചില വിദ്യാർത്ഥികളെ കണ്ടെ ത്തിയിരുന്നു.

Veerumandi

ഇവരെ അവരുടെ രക്ഷകർ ത്താക്കളെ വിളി ച്ച് വരു ത്തി അവരുടെ സാന്നിധ്യ ത്തിൽ കൺട്രോൾ റൂമിൽ ബോധവത്കരണം നൽകി. ഇവരിൽ ചിലരിൽ നിന്നും ലഭി ച്ച വിവര ത്തിൽ നഗര ത്തിലെ ചില ചില്ലറ വിൽപനക്കാരെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു.ഇവരിൽ നിന്ന് മൊത്ത ക ചചവടക്കാരെ കേന്ദ്രീകരി ച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

'ഓർഡർ ' അനുസരി ച്ച് ട്രെയിനിലോ ബസിലോ കഞ്ചാവ് എ ത്തിക്കുകയാണ് പതിവ്. വരും ദിവസങ്ങളിലും സ്‌കൂൾ കോളേജുകൾ കേന്ദ്രീകരി ച്ചുള്ള ലഹരി വിൽപനയ്‌ക്കെതിരെ ശക്തമായ അന്വേഷണം നട ത്തുമെന്ന് സി​റ്റി പോലീസ് കമീഷണർ പി പ്രകാശ് പറഞ്ഞു. ഡിസിപി ആദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൺട്രോൾ റൂം അസി.കമ്മിഷണർ സുരേഷ് കുമാർ.വി,കഴക്കൂട്ടം സി.ഐ. എസ്.വൈ.സുരേഷ് കുമാർ, എസ്.ഐ.സുധീഷ് കുമാർ, ക്രൈം എസ്.ഐ.അജയകമാർ, ഷാഡോ എസ്.ഐ. സുനിൽ ലാൽ, എ.എസ്.ഐ.ഗോപകുമാർ, സി​റ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്​റ്റിനും അന്വേഷണ ത്തിനും നേതൃത്വം നൽകി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+