Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; മണക്കാട് സ്കൂൾ സമീപത്ത് നിന്ന് പിടിച്ചത് 2 കിലോ കഞ്ചാവ്!!

തിരുവനന്തപുരം: നഗരത്തിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി കൊണ്ടുവന്ന രണ്ടേ കാൽ കിലോ കഞ്ചാവുമായി ഒരാൾ എക്‌സൈസിന്റെ പിടിയിലായി. മണക്കാട് സ്‌കൂളിനു സമീപം നടന്ന വാഹന പരിശോധനയ്ക്കിടയിലാണ്‌ വള്ളക്കടവ്‌ സുലൈമാൻസ്ട്രീ​റ്റിൽ പുതുവൽ പുത്തൻ വീട്ടിൽ സുൽഫിക്കർ കഞ്ചാവുമായി പിടിയിലായത്.

നഗരത്തിലെ സ്‌കൂളുകളുംകോളേജുകളുംകേന്ദ്രീകരിച്ചു വില്പനയ്ക്കായി തമിഴ്‌നാട് ഉസ്ലാം പെട്ടിയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് 500 രൂപയുടെ ചെറിയ പൊതികളാക്കി വില്പന നടത്തുവാൻ കൊണ്ടുപോകുകയായിരുന്നു എന്നു ഇയാൾ എക്സൈസിനോട് പറഞ്ഞു. ഇതിന് മുമ്പും സുൾഫിക്കറിനെതിരെ കഞ്ചാവ് കടത്തിക്കൊണ്ട് വന്നതിനു എക്‌സൈസ്‌കേസ്സ് എടുത്തിരുന്നു.

Sulfikar

പരിശോധനയിൽ എക്‌സൈസ്‌റേഞ്ച് ഇൻസ്‌പെക്ടർ സി. പി. പ്രവീണിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ കെ ബിജുകുമാർ, എൻ. വി. പത്മകുമാർ ,വി.സജി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ കെ കൃഷ്ണകുമാർ സുരേഷ്ബാബു, ആശ.ആർ.എസ്സ്, ഡ്രൈവർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം നഗരത്തിൽ ആദ്യമായി മാരക മയക്കുമരുന്നു ഇനത്തിൽപ്പെട്ട എം.ഡി.എം.എ മൂന്ന് ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരംറേഞ്ച് ഇൻസ്‌പെക്ടറുടെനേതൃത്വത്തിൽ പിടികൂടിയിരുന്നു. വൻ നഗരങ്ങളിൽ മാത്രം ലഭിക്കുന്ന ഇത്തരം മയക്കു മരുന്നുകൾ തിരുവനന്തപുരം നഗരത്തിൽ പിടികൂടിയത് ആശങ്ക ഉളവാക്കുന്നുവെന്നും വിദ്യാലയങ്ങൾകേന്ദ്രീകരിച്ചുള്ള ലഹരിമരുന്നുകളുടെ വില്പന വർദ്ധിച്ചു വരുന്നതായും റേഞ്ച് ഇൻസ്‌പെക്ടർ പറഞ്ഞു.

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+