Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിൽ കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് കുപ്രസിദ്ധ മോഷ്ടാവ് പ്രവീണിനെയും കൂട്ടാളിയെയും പിടികൂടി

തിരുവനന്തപുരം: കാറിൽ മൂന്ന് കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പ്രവീണിനെയും കൂട്ടാളി നൗഫലിനെയും സിറ്റി ഷാഡോ പൊലീസ് പിടികൂടി. കാറും കഞ്ചാവും പിടിച്ചെടുത്തു. കടയ്ക്കൽ കീരിപ്പുഴ പ്രിയ സദനത്തിൽ വിശ്വനാഥന്റെ മകൻ കടയ്ക്കൽ കുട്ടപ്പനെന്നും വിളിപ്പേരുള്ള പ്രവീൺ (37) നെയും കൂട്ടാളി ആലുവ സൗത്ത് വാഴക്കുളം പുത്തൻ മാളിയേക്കൽ വീട്ടിൽ നാഗേന്ദ്രൻ എന്ന നൗഫൽ (45) നെയുമാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

മോഷണ കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം മുമ്പ് ജയിലിൽ നിന്നിറങ്ങിയ പ്രവീൺ പെട്ടെന്ന് പണമുണ്ടാക്കാനാണ് കഞ്ചാവ് കടത്താനിറങ്ങിയത്. ഇയാൾ വീണ്ടും മോഷണം നടത്താനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഷാഡോ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇൗ ഒാപറേഷനിയാണ് ഇയാൾ കഞ്ചാവുമായി വീണ്ടും പിടിയിലായത്.

Praveen and Naufal

മോഷ്ടാക്കളായ വിമൽരാജ്, ഊപ്പ പ്രകാശ്, ആട് സജി, ബ്ലാക്കി ഷിബു, തുടങ്ങി നിരവധി കൂട്ടാളികളുമായി ചേർന്ന് തമിഴ്‌നാട്ടിലെ കരിങ്കല്ല് എന്ന സ്ഥലത്തുള്ള ധനകാര്യ സ്ഥാപനവും വീടും കവർച്ച നടത്തി 240പവൻ മോഷ്ടിച്ച കേസിലും പാലോട് എസ്.ബി.ഐ ബാങ്കിൽ അടക്കാൻ കൊണ്ടു വന്ന 10 ലക്ഷം രൂപ,പെരുമ്പാവൂരിൽ വെച്ച് എസ് ബി ഐ ബാങ്കിൽ കൊണ്ടുവന്ന അരലക്ഷം രൂപ, മവേലിക്കര വെച്ച് യുവാവിനെ ആക്രമിച്ച് 35000 രൂപാ,തുടങ്ങിയ കവർച്ച കേസിലും മാല പിടിച്ചുപറി, കാർ, ബൈക്ക് മോഷണം തുടങ്ങി നിരവധി കേസ്സുകളാണ് കടയ്ക്കൽ പ്രവീണിനുള്ളത്.

ഒൻപത് ടൺ റബ്ബർഷീറ്റ് നിറച്ച ലോറി മോഷണം നടത്തിയതിന് വെഞ്ഞാറംമൂട് സ്റ്റേഷനിൽ മുഖ്യ പ്രതിയായി കേസ്സുള്ള നൗഫലിന് ലോറി മോഷണം, സ്പിരിറ്റ് കേസ്സുകളാലായി ആലത്തൂർ, ആലുവ, കളമശ്ശേരി,തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി കേസ്സുകളുണ്ട്.

തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണർ പി. പ്രകാശിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി ആർ. ആദിത്യ, കൺട്രോൾ റൂം എ സി വി.സുരേഷ് കുമാർ, കഴക്കൂട്ടം എസ്.എച്ച്.ഒ എസ്.വൈ സുരേഷ് കുമാർ, എസ്.ഐ സുധീഷ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടിം അംഗങ്ങൾ എന്നിവർ ചേർന്നാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+