Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറ്റിൻകരയിൽ വൻനാശം; 180 വീടുകൾ പൂർണമായും 340 ഓളം വീടുകൾ ഭാഗികമായും നശിച്ചു

നെയ്യാറ്റിൻകര: നെയ്യാർ കരകവിഞ്ഞ് ഒഴുകിയതോടെ നെയ്യാറ്റിൻകരയിൽ വൻ പ്രളയ ദുരിതം. ദേശീയപാതയോരത്തെ ടൗൺ പ്രദേശം ബുധനാഴ്ച രാത്രിയോടെ വെള്ളത്തിനു നടുവിലുള്ള ഒരു തുരുത്തു പോലെയായി. നെയ്യാറിന്റെ ഇരുകരകളിലും വെള്ളം കയറി ഏതാണ്ട് 3400 ലേറെ വീടുകളിൽ വെള്ളം കയറി.

180 വീടുകൾ പൂർണമായും 340 ഓളം വീടുകൾ ഭാഗികമായും നശിച്ചു. വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇനിയും വീടുകൾ ഇടിഞ്ഞ് വീണ് നാശ നഷ്ടം ഉണ്ടകാനിടയുള്ളതായി താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ പറയുന്നു.നെയ്യാറ്റിൻകരയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Neyyar

2281 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത്. ബുധനാഴ്ച രാത്രിയോടെ അതിഭീകരമായി കരയിലേക്ക് വെള്ളം ഇരച്ചു കയറിയതോടെ ഏതാണ്ട് നൂറോളം പേർ വീടുകളിലെ ടെറസിന് മുകളിൽ കുടുങ്ങി. രാത്രിയിൽ കരസേനാ വിഭാഗം നെയ്യാറിൽ ഇറങ്ങിയാണ് ഇവരിൽ ഭൂരിഭാഗം പേരേയും രക്ഷപ്പെടുത്തിയത്. കരസേനയുടെ ഇരുമ്പ് ബോട്ടുകളിൽ സുരക്ഷിതമായി കയറ്റിയ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുകയായിരുന്നു.

കരസേനാ ഉദ്യോഗസ്ഥർക്ക് രാത്രിയായതിൽ കൂടുതൽ ദൂരം വെള്ളത്തിലൂടെ സഞ്ചരിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുക നന്നേ പ്രയാസകരമായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി.ഹരികുമാറിന്റെ നേതൃത്വത്തിൽ കോവളം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ സ്ഥലത്തെത്തിച്ച് രാത്രിയിൽ വീടുകളുടെ ടെറസിന് മുകളിലും രണ്ടാം നിലകളിലും കുടുങ്ങിപ്പോയവരെ ക്ഷപ്പെടുത്തുകയായിരുന്നു.

നെയ്യാറിന്റെ ഷട്ടറുകൾ ഭാഗീകമായി ഇന്നലെ അടച്ചെങ്കിലും ഈ പ്രദേശത്ത് ഇപ്പോഴും വെള്ളം കെട്ടി നിൽപ്പുണ്ട്. ദിവസങ്ങളായി പെയ്യുന്ന മഴയായതിനാൽ വെള്ളം ഇറങ്ങാൻ ദിവസങ്ങളെടുക്കുമെന്ന് കരുതപ്പെടുന്നു. നെയ്യാറ്റിൻകര പാലക്കടവ്,രാമേശ്വരം, പുല്ലാമല, ഇരുമ്പിൽ, മാമ്പഴക്കര, ഇളവനിക്കര, പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ മുഴുവൻ വെള്ളത്തിനടിയിലായി. നെയ്യാറ്റിൻര വിശ്വഭാരതി പബ്ലിക് സ്കൂൾ,എൻ.സി.സി ഓഫീസ് എന്നിവ വെള്ളത്തിനടിയിലായി. വിശ്വഭാരതി സ്കൂളിലെ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണമായും വെള്ളത്തിനടിയിലായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+