Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് അസോസിയേഷന് കടകംപള്ളിയുടെ രൂക്ഷ വിമർശനം; ചിലർ ചെയ്യുന്ന കാര്യങ്ങൾ സേനയെ ബാധിക്കുന്നു

തിരുവനന്തപുരം: പൊലീസ് സേനയിലെ ചിലർ ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടി ദാസ്യപ്പണി ചെയ്യുന്ന വിവരം സർക്കാരിനെ അറിയിക്കാതിരുന്ന പൊലീസ് സംഘടനകളെയും സംശയത്തോടെ മാത്രമേ കാണാൻ കഴിയൂവെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി പൊലീസ് സംഘടനകളെ വിമർശിച്ചത്. അസോസിയേഷൻ നേതാക്കൻമാരും ഇത് സൗകര്യമായി കാണുന്നുണ്ടോ എന്നാണ് തന്റെ സംശയമെന്നും കടകംപള്ളി പറഞ്ഞു.

Kadakampally Surendran

ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട ചുമതല അസോസിയേഷനുണ്ടായിരുന്നു. ഇതിനൊക്കെയാണ് അസോസിയേഷൻ എന്ന് പറയുന്നത്. അല്ലാതെ കൂലിക്കൂടുതലും മറ്റു സൗകര്യങ്ങളുള്ള പോസ്റ്റുകളും സംഘടിപ്പിച്ചെടുക്കലല്ല. സേനാംഗങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, വിവേചനങ്ങൾ എന്നിവ സർക്കാരിന് മുന്നിലെത്തിക്കുകയാണ് സംഘടനയുടെ പ്രധാന ചുമതല.

മുൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും എന്തിനാണ് പൊലീസുകാർ? ചിലർ ചെയ്യുന്ന കാര്യങ്ങൾ സേനയെ മുഴുവൻ ബാധിക്കുകയാണ്. ഒരു ഉന്നത ഉദ്യോഗസ്ഥന് തന്റെ കീഴിൽ കൃത്യനിർവഹണം നടത്തുന്ന പൊലീസുകാരനോട് മാന്യതയോടെ പെരുമാറണമെന്ന് തന്റെ കുടുംബത്തോട് പറയാൻ സാധിക്കുന്നില്ല. സർക്കാർ വാഹനത്തിൽ ഭാര്യയ്ക്കും മകൾക്കും പ്രഭാത സവാരിക്ക് അവസരം ഒരുക്കി. അതിനായി പൊലീസ് ഡ്രൈവറെയും ഉപയോഗിച്ചു. ഈ പൊലീസുകാരനെ മർദ്ദിക്കുന്ന അവസ്ഥയിലും എത്തി. ഇത് കേട്ട് കേൾവിയില്ലാത്ത കാര്യമാണ്. സേനയ്ക്ക് നാണക്കേടാണ്.

ആര് അന്യായമായി പൊലീസിനെ ഉപയോഗിച്ചാലും അത് തെറ്റാണ്. മാന്യമായി ശമ്പളം വാങ്ങി ജോലി ചെയ്യുന്ന പൊലീസുകാരനോട് വീട്ടിലെ വാല്യക്കാരനോടുള്ള സമീപനം ശരിയല്ല. മുമ്പ് ഒരു മേലുദ്യോഗസ്ഥൻ കീഴ് ഉദ്യോഗസ്ഥനെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കൊങ്ങയ്ക്ക് കുത്തിപ്പിടിച്ചു ചുമരിൽ ചേർത്ത ചിത്രം കണ്ടിട്ടുണ്ട്.ചില പൊലീസുകാർ അടുക്കളപ്പണിയും പട്ടിയെ കുളിപ്പിക്കലും ഒക്കെ നടത്തി വിടുപണി ചെയ്യാൻ തയ്യാറായി നടക്കുന്നുണ്ട്. ഇവർ മറ്റ് പൊലീസുകാർക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡി.കെ .പ്രിഥ്വിരാജ് അദ്ധ്യക്ഷനായിരുന്നു. സ്റ്റേറ്റ് ക്രൈംറിക്കോർഡ്സ് ബ്യൂറോ മേധാവി ടോമിൻ ജെ. തച്ചങ്കരി, ആംഡ് ബറ്റാലിയൻ ഡി.ഐ.ജി ഷെഫീൻ അഹമ്മദ്, തിരുവനന്തപുരം റൂറൽ പോലീസ് മേധാവി പി. അശോക് കുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളായ സി.ആർ. ബിജു, കെ. ഭാസ്‌കരൻ, ആർ.അനിൽകുമാർ, കെ.മുരളീധരൻ, പോലീസ് അസോസിയേഷൻ ഭാരവാഹികളായ പി.ജി അനിൽ, ടി.എസ്. ബൈജു എന്നിവർ സംസാരിച്ചു.

ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.ഷാജി, സംസ്ഥാന സമിതി അംഗങ്ങളായ കെ.വിജയൻനായർ,പി.എ. പാർത്ഥൻ എന്നിവർക്കാണ് യാത്ര അയയ്പ് നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+