തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈരളി കാമറാമാനെ മൂന്നംഗ സംഘം മർദ്ദിച്ചു: സംഭവം വിതുര ജംങ്ഷനില്‍ വെച്ച്! തര്‍ക്ക പരിഹാരത്തിനിടെ!

  • By Desk
Google Oneindia Malayalam News

വിതുര: കൈരളി ടിവി തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാൻ വിതുര അഖിലേഷിനെ മൂന്നംഗസംഘം മാരകമായി മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വിതുര കലുങ്ക് ജംഗ്ഷനിൽ വച്ചാണ് ആക്രമണം. മൂന്നംഗ സംഘത്തിലൊരാളുടെ ഓട്ടോ റിക്ഷ കസ്റ്റഡിയിലെടുത്തെന്നും പ്രതികൾ ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിതുര എസ്ഐ വി. നിജാം അറിയിച്ചു.

ജോലി ക‍ഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കലുങ്ക്ജംഗ്ഷനിൽ കട ഉടമസ്ഥനുമായി വാക്കു തർക്കത്തിലേർപ്പെട്ട മൂന്നംഗ സംഘത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കവെയാണ് അഖിലേഷിന് മർദ്ദനമേറ്റത്. മിനിറ്റുകള്‍ നീണ്ട തുടർച്ചയായ ആക്രമണത്തിൽ ബോധരഹിതനായ അഖിലേഷിനെ നടുറോഡിൽ തളളിയ ശേഷം സംഘം മടങ്ങി. തുടർന്നു അഖിലേഷ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

thiruvanadhapuram

ആക്രമണത്തിന് ഇരയായ അഖിലേഷ് സി.പി.എം നേതാവും, മുൻ വിതുര പഞ്ചായത്ത് പ്രസിഡൻറും, ആദിവാസിക്ഷേമസമിതി ജില്ലാപ്രസിഡൻറുമായ ജി.അപ്പുക്കുട്ടൻകാണിയുടെ മകനാണ്. ആദിവാസിവിഭാഗത്തിൽപ്പെടുന്ന വ്യക്തിയായതിനാൽ മൂന്നംഗ സംഘത്തിനെതിരെ എസ്‌‌സി, എസ്ടി ആക്ട്, ഗുരുതര ആക്രമണത്തിലൂടെ പരിക്കേൽപ്പിക്കല്‍ എന്നീ വകുപ്പുകളിലാണു പൊലീസ് കേസെടുത്തിരിക്കുന്നത്.

അഖിലേഷിനെ ആക്രമിച്ച കേസിലെ പ്രതികളെ അടിയന്തരമായി അറസ്റ്റു ചെയ്യണമെന്ന് കേരളപത്രപ്രവർത്തകയൂണിയൻ (കെ.യു.ഡബ്ല്യു,ജെ.)ജില്ലാപ്രസിഡൻറ് സുരേഷ് വെള്ളി മംഗലവും, സെക്രട്ടറി ആർ.കിരൺബാബുവും ആവശ്യപ്പെട്ടു.
കൈരളി.ടി.വി കാമറാമാൻ വിതുര അഖിലേഷിനെ മർദ്ദിച്ചതിൽ കേരളജേർണലിസ്റ്റ് യൂണിയൻ വിതുര മേഖലാകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.പ്രസിഡൻറ് കെ.മണിലാൽ അദ്ധ്യക്ഷത വഹിച്ചു.രതീഷ്നവഭാവന,ആനപ്പാറവിഷ്ണു,വളവിൽഅലിയാരുകുഞ്ഞ്,സി.വി.അനിൽആനപ്പെട്ടി എന്നിവർ സംസാരിച്ചു.

Thiruvananthapuram
English summary
Thiruvananthapuram Local News kairali chanel camera man attacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X