തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ പ്രൊഫൈുണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന യുവാവിനെ പിടികൂടി

  • By Desk
Google Oneindia Malayalam News

കാട്ടാക്കട: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. വെള്ളനാട് പുനലാൽ ഷാനിമ മൻസിലിൽ സിദിഖിനെയാണ് (26) കാട്ടാക്കട പൊലീസ് പിടികൂടിയത്. റോയൽസ്, കിങ്ങേഴ്സ് എന്നിങ്ങനെ ഗ്രൂപ്പുകളി ൽ സ്ത്രീകളെ കേന്ദ്രീകരിച്ച് അവരുടെ വിവരങ്ങൾ മനസിലാക്കി അശ്ലീല സന്ദേശം അയക്കുന്ന സംഘം പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് ചതികുഴികളിൽ പെടാതിരിക്കാനായി സ്ത്രീകൾക്ക് ഇത്തരം ഗ്രൂപ്പുകളെ കുറിച്ച് അറിയിപ്പുകൾ നൽകാനായി ആലുവയിലെ വനിതാ പോലീസുകാരുടെ കൂട്ടായ്മയായി ഫെസ് ബുക്ക്‌ ഗ്രൂപ്പ് ആരംഭിക്കുകയും ഇതിലൂടെ സ്ത്രീകൾക്ക് ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ച് വിവരങ്ങളും അറിയിപ്പുകളും നൽകിയിരുന്നു. മലമൂപ്പൻ,പറമ്പിലെ കവുങ്ങ്, കലിപ്പ് മച്ചാൻ,കാരക്കാമുറി ഷണ്മുഖൻ, കറുപ്പിനെ പ്രണയിക്കുന്നവൻ തുടങ്ങി വ്യാജ പ്രൊഫൈലുകളിലൂടെ സിദ്ധിഖ് ഉൾപ്പെടുന്ന സംഘം കടന്നു കൂടുകയും കമന്റുകൾക്കും പോസ്റ്റുകൾക്കും സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റ്‌ ചെയ്യുകയും ഗ്രൂപ്പിലെ അംഗങ്ങൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തു.

Sidique

കേട്ടാൽ അറക്കുന്ന വാക്കുകളാണ് ഇവർ പൊലീസുകാർ നിയന്ത്രിക്കുന്ന ഗ്രൂപ്പ് ആണെന്ന് അറിഞ്ഞു കൊണ്ട് പോസ്റ്റ് ചെയ്തിരുന്നത്. വനിതാ പോലീസുകാരുടെ പാരതിയെ തുടർന്ന് വ്യാജ പ്രൊഫൈലുകളിൽ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ സൈബർ സെൽ സഹായത്തോടെ ശേഖരിക്കുകയും ചെയ്തു. തുടർന്നാണ് സിദ്ധിഖിന്റെ വിവരങ്ങൾ കാട്ടാക്കട പോലീസിന് കൈമാറിയത്.

തുടർന്ന് ഇയാൾ കാട്ടാക്കട പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ മറ്റൊരു പ്രതി വിദേശത്തുള്ള എബിൻ മാത്യുവിനെകുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കാട്ടാക്കട പൊലീസ് ഇന്നലെ ആലുവ പൊലിസിന് കൈമാറി. കൂടുതൽ അന്വേഷണം ആലുവ പൊലീസിന്റെ നേതൃത്വത്തിൽ നടക്കും. സിദ്ദിഖിന്റെ പേരിൽ പത്തനംതിട്ട,കോട്ടയം,തിരുവനന്തപുരം പൊലീസ് സ്റ്റേഷനുകളിൽ പോസ്കോ ഉൾപ്പെടെ നിരവധി കേസുകളുണ്ട്.

Thiruvananthapuram
English summary
Thiruvananthapuram Local News about man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X