വർക്കലയിൽ തെങ്ങുകയറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
വർക്കല: തെങ്ങുകയറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വർക്കല ചിലക്കൂർ ഗ്രാലിയിൽകുന്ന് വീട്ടിൽ കുറുപ്പ് എന്നു വിളിക്കുന്ന നിസാമുദ്ദീനെ (43) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. മടവൂർ പുലിയൂർക്കോണം വടക്കുംകര ചരുവിളപുത്തൻവീട്ടിൽ തെങ്ങുകയറ്റതൊഴിലാളിയായ ബാബു (45) ആണ് കൊല്ലപ്പെട്ടത്.
ഡിഎംഡികെ നേതാവും തമിഴ് നടനുമായ ക്യാപ്റ്റൻ വിജയകാന്ത് ആശുപത്രിയിൽ, അഭ്യൂഹങ്ങൾ പരത്തരുതെന്ന് ഡിഎംഡികെ
രണ്ടര വർഷമായി വീടുമായി പിണങ്ങി ഇയാൾ വെട്ടൂർ കടപ്പുറത്ത് മീൻ സൂക്ഷിക്കുന്ന ഷെഡിൽ കഴിയുകയായിരുന്നു. ബുധനാഴ്ചയാണ് മുഖത്തും ശരീരത്തിലും മുറിവുകളേറ്ര് മരിച്ച നിലയിൽ മീൻഷെഡിനുളളിൽ ബാബുവിനെ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതി നിസാമിന്റെ പുരയിടത്തിൽ തേങ്ങ ഇടാനെത്തിയ ബാബു തേങ്ങയ്ക്ക് പകരം കരിക്കിട്ടു.

ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഈ വൈരാഗ്യം മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രതി ചൊവ്വാഴ്ച രാത്രി 12 മണിക്കു ശേഷം ബാബു അന്തിയുറങ്ങുന്ന മീൻഷെഡിൽ എത്തുകയും ടോർച്ച് കൊണ്ട് നെറ്റിയിൽ അടിച്ച് പരിക്കേൽപിച്ച ശേഷം തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബാബുവിന്റെ മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിസാമുദ്ദീൻ അറസ്റ്റിലായത്.












Click it and Unblock the Notifications