തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർമ്മൽകൃഷ്ണ തട്ടിപ്പ്: നിര്‍മലന്റെ പാപ്പർ ഹർജി കോടതി പരിഗണിച്ചില്ല, കോടിക്കണക്കിന് രൂപ ബാധ്യതയെന്ന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി നിർമ്മലൻ തന്നെ പാപ്പരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി പരിഗണിച്ചില്ല. തിരുവനന്തപുരം ഒന്നാം അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കാത്തത്. നിയമപ്രകാരം കേസ് പരിഗണിക്കാനുള്ള അധികാരം ഇല്ല എന്ന് കണ്ടെത്തിയാണ് കോടതി കേസ് പരിഗണിക്കാത്തത്. ഇത് നിയമപ്രകാരം നിലനിൽക്കുന്ന കോടതിയിൽ ഫയൽ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

തനിക്ക് കോടിക്കണക്കിന് രൂപ കടബാധ്യത ഉള്ളതിനാൽ തന്നെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടാണ് നിർമ്മലൻ കോടതിയെ സമീപിച്ചത്. തന്റെ ആസ്തികളും നിർമ്മലൻ കോടതിക്കു മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. തന്റെ സ്വത്തുക്കൾ വിറ്റ് കടം തീർക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിർമ്മലൻ ഹർജി ഫയൽ ചെയ്തതിന് പിന്നാലെ ആയിരക്കണക്കിന് നിക്ഷേപകരും കേസിൽ കക്ഷിചേരാൻ ഹർജികൾ ഫയൽ ചെയ്തിരുന്നു.

2000-1

തമിഴ്നാട് സാമ്പത്തിക കുറ്റകൃത്യ നിയമ പ്രകാരം അവിടെ മാത്രമെ കേസ് നിലനിൽക്കൂ എന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പോലീസും ഹർജി നൽകിയിരുന്നു. ഇതുകൂടാതെ നിർമ്മൽ ചിട്ടി ഫണ്ട് ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ഇന്ത്യൻ ബാങ്ക് റെപ്പ്സി കോഡ് പ്രകാരം കമ്പനി ലോ ബോർഡിൽ മാമ്രേ കേസ് നിലനിൽക്കുകയുള്ളൂ എന്ന് കാണിച്ച് ചില ബാങ്കുകളും കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഇതു പരിഗണിച്ച കോടതി നിയമപ്രകാരം കേസ് നിലനിൽക്കുന്നിടത്ത് ഫയൽ ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു ഇതുപ്രകാരം നിലവിലുള്ള എല്ലാ ഹർജ്ജികളും അവസാനിപ്പിച്ചു. ഈ വിധിക്കെതിരെ നിർമ്മലൻ ഹൈക്കോടതിയെ സമീപിക്കും എന്നാണ് അറിയുന്നത്.

Thiruvananthapuram
English summary
Thiruvananthapuram local news Nirmal krishna fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X