തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഷൻകാർഡ് ഓൺലൈൻ രജിസ്ട്രേഷൻ: അക്ഷയ സംരംഭകർക്കായി പരിശീലന പരിപാടി

  • By Desk
Google Oneindia Malayalam News

ഉള്ളൂർ: റേഷൻകാർഡ് ഓൺലൈൻ രസിട്രേഷന് മുന്നോടിയായി അക്ഷയ സംരംഭകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് 13 ന് രാവിലെ തിരുവനന്തപുരത്തെ എൽ എം എസ് കോമ്പൗണ്ടിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ അക്ഷയ ഡയറക്ടർ തീരുമാനിച്ചത്.

പതിനാറാം തീയതി മുതലാണ് റേഷൻകാർഡ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി അക്ഷയ സംരംഭർക്ക് ഓൺ ലൈൻ പോർട്ടൽ പരിചയപ്പെടുന്നതിനോടൊപ്പം റേഷൻ കാർഡുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനുമാണ് ട്രെയിനിംഗ് നടത്തുന്നത്.

akshaya

പുതിയ റേഷൻകാർഡ് അപേക്ഷ നൽകുക, കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്ത അംഗങ്ങളെ ചേർക്കുക, തെറ്റുതിരുത്തുക തുടങ്ങിയ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക് ലഭ്യമാകും. 2010 മുതൽ ഈ സേവങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് പൊതുജനങ്ങൾക്ക് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ 4 വർഷമായി ബാഹ്യ ഇടപെടലുകൾ മൂലം നിറുത്തി വെച്ചിരിക്കുകയായിരുന്നു. ഈ സേവനമാണ് ഇപ്പോൾ പുനഃ സ്ഥാപിക്കുന്നത്. അക്ഷയ ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്ന് എല്ലാ അക്ഷയ കേന്ദ്രങ്ങളും ആവശ്യം വേണ്ട സജീകരണങ്ങൾ ഒരുക്കി കഴിഞ്ഞതായി എ.ഐ.ടി.ഇ തിരുവനന്തപുരം ജില്ലാ കൺവീനർ സജയകുമാർ യു.എസ് ജോയിന്റ് കൺവീനർ സ്റ്റീഫൻ ജെ എന്നിവർ പറഞ്ഞു.
Thiruvananthapuram
English summary
thriruvananthapuram local news on akshaya training
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X