പാങ്ങോട് എസ്ഐയ്ക്കെതിരെ കൈയ്യേറ്റ ശ്രമം; രണ്ടുപേർക്കെതിരെ കേസ്
കല്ലറ: ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗിനിടെ പാങ്ങോട് എസ്എെ എസ് നിയാസിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കല്ലറ സ്വദേശി വിനുകുമാർ, പൂന്തുറ സ്വദേശി മാഹിൻ എന്നിവർക്കെതിരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. കൊല്ലം കളക്ടറേറ്റ് കോർട്ട് ഹാളിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയ്ക്കാണ് സംഭവം.
കഴിഞ്ഞ മാർച്ചിൽ കല്ലറ പുലിപ്പാറയിൽ വച്ച് പൂന്തുറ സ്വദേശികളായ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ചത് സംബന്ധിച്ച പരാതി കമ്മിഷൻ പരിഗണനയ്ക്ക് വച്ചിരുന്നു. ഇതിനായാണ് പാങ്ങോട് എസ്.എെയും പരാതിക്കാരും കമ്മിഷന് മുമ്പാകെ എത്തിയത്. കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ചതിന് പൂന്തുറ സ്വദേശികൾക്കെതിരെ പാങ്ങോട് എസ്.എെ നിയാസ് അന്യായമായി കേസെടുത്തു എന്നായിരുന്നു പരാതി.

പരാതിക്കാർ അഭിഭാഷകനെ ഏർപ്പെടുത്തിയതിനാൽ തനിയ്ക്കും അതിന് അനുമതി നൽകണമെന്ന് എസ്.എെ ന്യൂനപക്ഷ കമ്മിഷന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എസ്.എെ യുടെ ആവശ്യം കമ്മിഷൻ അംഗീകരിച്ചിരുന്നു. തുടർന്നാണ് എസ്.ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കോർട്ട് ഹാളിലേയ്ക്ക് ഒാടികയറിയാണ് എസ്.എെ രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം സ്ഥലം വിട്ടിരുന്നു. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കി.












Click it and Unblock the Notifications