Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുമ്പ വഴക്കിനെ തുടർന്ന് കുത്തേറ്റ ആളിനെ പോലീസ് മർദ്ദിച്ചതായി പരാതി

കല്ലമ്പലം: സഹോദരന്റെ കുത്തേറ്റു പരാതിയുമായി സ്റ്റേഷനിൽ എത്തിയ വാദിക്കും നേരെ എസ് മർദ്ദനം അഴിച്ചു വിടുകയും സെല്ലിലടയ്ക്കുകയും ചെയ്തതായി പരാതി. നാവായിക്കുളം കുന്നുവിള കോളനിയിലെ ആനന്ദൻ( 52 ) ആണ് ഇത് സമ്പന്ധിച്ച് ഉന്നത അധികാരികകൾക്ക് പരാതി നൽകിയിരിക്കുന്നത്.

പരാതിയിൽ പറയുന്നത് ഇങ്ങനെ : ആനന്ദന്റെ സഹോദരനും അടിപിടി കേസിൽ പ്രതിയുമായ ലക്ഷ്മണൻ കഴിഞ്ഞ ഉച്ചയ്ക്ക് അതിക്രമിച്ചു കയറുകയും ആനന്ദന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുകയും ആനന്ദനെ ചിരവ കൊണ്ട് കയ്യിൽ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കല്ലമ്പലം പോലീസ് ആനന്ദനെ സ്റ്റേഷനിൽ എത്തി പരാതി നൽകുവാനും വൈദ്യ സഹായം തേടാനും നിർദ്ദേശിച്ചു.അതനുസരിച്ചു നാല് മണിയോടെ സ്റ്റേഷനിൽ എത്തിയ ആനന്ദനെ എസ് ഐ പോകാൻ അനുവദിക്കാതെ സെല്ലിൽ അടയ്ക്കുകയും മർദ്ദിക്കുകയും ചെയ്തത്രേ.

Anand

തുടർന്ന് രാത്രി 7 മണിക്ക് ആറ്റിങ്ങൽ ഡിവൈഎസ്പി ഇടപെട്ടതോടെയാണ് ആനന്ദനെ ആശുപത്രിയിൽ പോകാൻ അനുവദിച്ചത്. പ്രതിയെ വൈദ്യ പരിശോധന നടത്തുകയോ പ്രതിക്കെതിരെ കേസ്സെടുക്കയോ ചെയ്യത്ത പോലീസ് നടപടിക്കെതിരെ ആനന്ദൻ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്.

എന്നാൽ പോലീസ് പറയുന്നതിങ്ങനെ : സമീപവാസികളും സഹോദരങ്ങളുമായ ലക്ഷമണന്റെ ആക്രമണത്തിൽ പരിക്കേറ്റ ആനന്ദനെ ഹോസ്‌പിറ്റലിൽ ആക്കുകയും ലഷ്മണനെതിരെ കേസ്സെടുക്കയും ചെയ്തിരുന്നു. എന്നാൽ ഇവർ തമ്മിൽ കുടുമ്പ വഴക്ക് നിരന്തരമായി ഉളളതാണെന്നും ഇവരുടെ അമ്മയുൾപ്പെടെയുളള ബന്ധുക്കൾ സ്റ്റേഷനിലെത്തി ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉയര്പ്പു നൽകിയതിനെ തുടർന്നാണ് ഇരുവരെയും വിട്ടയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+