ഓണത്തിന് വാനപുരം എക്സൈസിന്റെ മദ്യവേട്ട; 13 ലിറ്റർ ചാരായം 773 ലിറ്റർ കോടയും കഞ്ചാവും പിടിച്ചു!!
വെഞ്ഞാറമൂട്: ഒാണത്തോടനുബന്ധിച്ച് വാമനപുരം എക്സൈസ് നടത്തിയ പരിശോധനകളിൽ റെയിഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി 13 ലിറ്റർ ചാരായം 773 ലിറ്റർ കോട, 123 ലിറ്റർ അരിഷ്ടം, നാലു പേരിൽ നിന്നയി 180 ഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവു ചെടികളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 10 കേസുകൾ രജിസ്റ്റർ ചെയ്തു.
12 പേരെ അറസ്റ്റു ചെയ്തു. എട്ടു ലിറ്റർചാരായവും 85 ലിറ്റർ കോടയുമായി ഇരുളൂർ സ്വദേശികളായ ദീപുലാൽ (30), അരുൺ (22), രണ്ടു ലിറ്റർ ചാരായവും 85 ലിറ്റർ കോടയുമായി നന്ദിയോട് സ്വദേശി ശോഭന (59), രണ്ടു ലിറ്റർ ചാരായവും 130 ലിറ്റർകോടയുമായി കോട്ടുകുന്നം സ്വദേശി ബാബു (56), ഒരു ലിറ്റർ ചാരായവും 255 ലിറ്റർ കോടയുമായി മുതുവിള സ്വദേശി സുന്ദരേശൻ (62), 210 ലിറ്റർ കോടയുമായി വെള്ളാണിക്കൽ സ്വദേശി ചന്ദ്രക്കുറുപ്പ്, അനധികൃത വില്പനക്കായി സൂക്ഷിച്ചിരുന്ന 123 ലിറ്റർ അരിഷ്ടവുമായി മുതുവിള സ്വദേശികളായി കമലൻ, സിന്റോ, അഞ്ച് കഞ്ചാവു ചെടികളുമായി മടത്തറ സ്വദേശി ആഗർഷ് (19) എന്നിവരും 180 ഗ്രാം കഞ്ചാവുമായി മറ്റു നാലു പേരും അറസ്റ്റിലായി.

എക്‌സൈസ് ഇന്‍സ്‌പെക്ടർ മിഥിൻ ലാൽ , പ്രിവന്റീവ് ഓഫീസർമാരായ പോൾസൺ, സുദർശനൻ, സതീഷ് കുമാർ, അഷറഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നസീർ, മനോജ് കുമാർ, സ്നേഹേഷ്, അനിരുദ്ധൻ, വിപിൻ, നജിമുദ്ദീൻ, വിമൽ നാഥ്, അനീഷ്, അൻസൻ രാഹുല്‍, ഷഹീനാ ബീവി, അജിത കുമാരി, ഡ്രൈവർ ജയകുമാർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.












Click it and Unblock the Notifications