Get Updates
Get notified of breaking news, exclusive insights, and must-see stories!

പോത്തൻകോട് പുരസ്ക്കാര നിറവിൽ; തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനം, തൊഴിൽ നൽകിയത് 1065 പേർക്ക്

തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ പേർക്ക് 100 തൊഴിൽ ദിനങ്ങൾ നൽകിയ പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡ് പോത്തൻകോട് കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 1065 പേർക്കാണ് 100 ദിവസം വീതം തൊഴിൽ നൽകിയത്. കുറച്ചു തൊഴിലാളികൾക്ക് 150 തൊഴിൽ ദിനങ്ങൾ നൽകാനും സാധിച്ചു.

ഇതു കൂടാതെ ഏറ്റവും കൂടുതൽ ശരാശരി തൊഴിൽ ദിനങ്ങൾ നൽകിയ പഞ്ചായത്തിനുള്ള പുരസ്‌കാരവും പോത്തൻകോടിനു തന്നെ. 91.88 % തൊഴിൽ ദിനങ്ങളാണ് പഞ്ചായത്ത് നൽകിയത്. 2,850 പേർക്കായി ആകെ 2,20,331 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

Thiruvananthapuram

50 ഏക്കറിൽ കരനെല്ല് കൃഷി, അഞ്ചേക്കറിൽ പൂ കൃഷി എന്നിവ പൂർത്തികരിച്ചൂ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1,14,000 വൃക്ഷതൈകൾ തൊഴിലുറപ്പിന്റെ സഹായത്തോടെ ഉൽപാദിപ്പിച്ചതായി പ്രസിഡന്റ് കെ.

വേണുഗോപാലൻ നായർ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിലൂടെ 428 പ്രവൃത്തികൾ പൂർത്തീകരിച്ചു. ശരാശരി ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ പഞ്ചായത്തിനുള്ള അവാർഡ് ലഭിച്ചതിനെത്തുടർന്ന് സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയുടെ സംസ്ഥാനത്തെ ആദ്യ സോഷ്യൽ ഓഡിറ്റ് പോത്തൻകോട് നടന്നു.

പഞ്ചായത്തിൽ ഏറ്റവും കൂടുതൽ തൊഴിൽദിനം നൽകിയ തച്ചപ്പള്ളി വാർഡിൽ എത്തിയ ഓഡിറ്റ് അംഗങ്ങൾ തൊഴിലാളികളുമായി സംസാരിക്കുകയും തൊഴിൽ ചെയ്ത സ്ഥലങ്ങളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു. തുടർന്ന് ജനങ്ങളെയും തൊഴിലാളികളെയും ഒന്നിച്ച് ചേർത്ത് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ വിളിച്ചു കൂട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+