തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വക്കം പഞ്ചായത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാംങ്കളി: ടവര്‍ സ്ഥാപിക്കുന്നതില്‍ തര്‍ക്കം!

  • By Desk
Google Oneindia Malayalam News

കടയ്ക്കാവൂർ: വക്കം പഞ്ചായത്തിലെ സൊസൈറ്റി വാർഡിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമായിട്ടാണെന്നും ഇതിനെപറ്റി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷാഗം നൽകിയ അടിയന്തര പ്രമേയത്തിന് പ്രസിഡന്റ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

കോൺഗ്രസ് അംഗങ്ങളായ ലാലിജ, താജുനിസ, രവീന്ദ്രൻ, ഗണേഷ്, ബിഷ്ണു, അംബിക എന്നിവരാണ് നടുതളത്തിൽ ഇറങ്ങിയിരുന്ന് പ്രതിഷേധിച്ചത്. ഇത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മിലുണ്ടായ സംസാരം വാക്ക് തർക്കത്തിലും കയ്യാംകളിയിലും കലാശിച്ചു. മൊബൈൽ ടവറിന്റെ റേഡിയേഷൻ പരിശോധന സർക്കാർ സ്ഥാപനമായ ടെലികോം ഇൻഫോഴ്സ്മെന്റ് റിസോഴ്സ് ആൻഡ് മോണിറ്റിംഗ് സെലിനെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

vakkom-

ഈ സമിതിയുടെ നിബന്ധനകൾ അനുസരിച്ച് ജില്ലാ കളക്ടർ അദ്ധ്യക്ഷനായുളള ജില്ലാ ടെലികോം കമ്മിറ്റി ശാസ്ത്രീയ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമെ ടവർ സ്ഥാപിയ്ക്കാവൂ എന്നാണ് അടിയന്തിര പ്രമേയമെന്ന് അവതാരകനായ കോൺഗ്രസ് പർലമെന്ററി പാർട്ടി ലീഡർ ഗണേഷ് പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് ഏഴുദിവസം മുൻപേ നോട്ടീസ് നൽകേണ്ടതാണ്. നിയമ വിരുദ്ധമായിട്ടുളള പ്രമേയ അവതരണത്തിനാണ് അനുമി നിഷേധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വേണുജി പറഞ്ഞു. നിയമ വിരുദ്ധമായി ടവർ സ്ഥാപിക്കാൻ അനുമതി കൊടുത്താൽ അതിനെതിരെ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് ഡി.സി.സി സെക്രട്ടറി വക്കം സുകുമാരനും മണ്ഡലം പ്രസിഡന്റ് ബൈജുവും പറഞ്ഞു.

Thiruvananthapuram
English summary
thiruvananthapuram-local-news problesms in vakkom panchayat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X